KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സ്നേഹം


ilam“ചേച്ചീ... ചേച്ചീ”... എന്ന വിളികേട്ടാണ് അനുമോളുണര്‍ന്നത്. കുഞ്ഞനുജന്‍ അപ്പുക്കുട്ടന്റെ വിളിയായിരുന്നു അത്. അവന്‍ മുട്ടിലിഴഞ്ഞ് അനുമോള്‍ടെ കട്ടിലിന്‍ കീഴിലെത്തിയിരുന്നു. അനുവിന് വളരെ സന്തോഷം തോന്നി. അവള്‍ വേഗം എണീറ്റ് അവനെ വാരിയെടുത്തു. തോളത്തിരുത്തിയ ഉടനെ അവന്‍ അനുവിന് ഒരു പുഞ്ചിരി നല്‍കി. അവള്‍ തന്റെ പൊന്നനുജന് ഉമ്മ കൊടുത്തു.
പതിവുപോലെ അച്ഛന്‍ കാപ്പിയും മുന്നില്‍ വച്ച് പത്രപാരായണം തുടങ്ങിയിരുന്നു. “അച്ഛാ...” അപ്പുക്കുട്ടന്‍ അച്ഛനെ നീട്ടി വിളിച്ചു. അച്ഛന്‍ പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ‘എന്താ കുട്ടാ’ എന്ന് മറുപടിയും നല്‍കി. പുറത്ത് മഴ പൊടിയുന്നുണ്ട്. മുത്തച്ഛന്റെ മുറിയിലേilam6ക്കവള്‍ അനുജനേയും തൂക്കി നടന്നു. മുത്തച്ഛന്റെ മുറി ശൂന്യമായിരുന്നു. അടുക്കളയില്‍ തിരക്കാണ്. അപ്പുറത്ത് നാണി പാത്രം കഴുകുന്നു. അമ്മ ദോശ ചുടുന്നു. മുത്തശ്ശി ചമ്മന്തി അരയ്ക്കുന്നു.
അവള്‍ നേരെ മുത്തശ്ശീടെ അടുത്തേക്ക് നടന്നു. “ആരിത്? ന്റെ ചക്കരക്കുട്ടനോ? ഇങ്ങ്ട് വാ ഉമ്മ...” മുത്തശ്ശി അപ്പൂന് ഉമ്മകൊടുത്തു. അമ്മ ഇതുകണ്ട് പുഞ്ചിരി തൂകി.
“അല്ല അനുമോള് പല്ല് തേച്ചില്ലല്ലോ. അപ്പൂനെ തരൂ, മുത്തശ്ശി എടുക്കാം. മോള് പല്ല് തേച്ചു വരൂ.” അപ്പൂനെ മുത്തശ്ശീടരികിലാക്കി അനു പല്ലു തേക്കുവാന്‍ തൊടിലേക്കിറങ്ങി.
മുല്ല വിരിഞ്ഞിട്ടുണ്ട്. അതാണിത്ര സുഗന്ധം. അപ്പോഴാണവളതുകണ്ടത്. അപ്പുറത്തെ നാരായണിച്ചേച്ചി തന്ന റോസ വിരിഞ്ഞിരിക്കുന്നു. അമ്മയെ അറിയിക്കണം. അമ്മയ്ക്ക് സന്തോഷമാവും. അവള്‍ വിളിച്ചു പറഞ്ഞു: “അമ്മേ ദേ നമ്മ്ടെ റോസ വിരിഞ്ഞു. എന്ത് ഭംഗ്യാ!” പല്ലുതേപ്പു കഴിഞ്ഞ് അകത്തേക്കു കയറുമ്പോഴാണവള്‍ അച്ഛന്‍ വായിച്ചു പോയ പത്രം ശ്രദ്ധിച്ചത്. പത്രം വായിക്കുവാന്‍ കൈയിലെടുത്തപ്പോള്‍ തന്നെ കണ്ടത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഒരു മുത്തച്ഛനെയും മുത്തശ്ശിയെയും വൃദ്ധസദനത്തിനു മുമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന്! ‘ഹോ പാവങ്ങള്‍!’ അനു തന്നത്താന്‍ പറഞ്ഞു. എന്തായാലും എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തോന്നീല്ലല്ലോ ഭാഗ്യം! അല്ലെങ്കിലും ഇത്ര നല്ല മുത്തശ്ശിയേയും മുത്തശ്ശനേയും എങ്ങനെയാ ഉപേക്ഷിക്കുക? “ചേച്ചീ... ചേച്ചീ...” ഓ അപ്പൂന്റെ വിളിതുടങ്ങി! “ദാ വരുന്നു കുട്ടാ...” അവള്‍ അകത്തേക്ക് ഓടി.

ആര്യ പി വി, ക്ളാസ്: 7,
ടാഗോര്‍ വിദ്യാനികേതന്‍,
ജി എച്ച് എസ് എസ് തളിപ്പറമ്പ്, കണ്ണൂര്‍