KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഞാന്‍ തനിച്ചാണ്


ilamകതിര്‍കൊയ്ത പാടം തനിച്ചുനിന്നൂ
കതിരിട്ട സ്വപ്നങ്ങള്‍ വാടിവീണു
ഇനിയെന്റെ മാറില്‍ തളിര്‍ക്കയില്ല
വളരില്ലയെന്നില്‍ നനുത്ത പുല്ലും
മണ്ണിട്ടു തൂര്‍ക്കുവാനാകില്ലെന്റെilam5
കണ്ണും കരളുമിന്നൊറ്റൊരാള്‍ക്കും!
കാണും ഞാന്‍ സൂര്യനെ കണ്‍കുളിര്‍ക്കെ
കാണും ഞാന്‍ പണ്ടേ പൊലിഞ്ഞ സ്വപ്നം
ഏതാനുമാണ്ടുകള്‍ക്കപ്പുറം ഞാന്‍ -
ഏറ്റം ഹരിതാഭമായിരുന്നു.
നനവിന്‍ തണുത്തൊരാസ്പര്‍ശനവും
കളിയാടി വന്നൊരാ മീനുകളും
കാലം കഴിയേ കൊഴിഞ്ഞുപോയെന്‍
കൂടപ്പിറപ്പുകള്‍ എങ്ങുപോയീ?
കതിരു മറന്നൊരെന്‍ മാറിലായി
കരിങ്കല്ലു വന്നു പൊതിഞ്ഞീടുമ്പോള്‍
ചികയുന്നു ഞാനെന്റെ മാനസത്തില്‍
ചിറകു കരിഞ്ഞൊരെന്‍ സ്വപ്നങ്ങളെ!

ഗായത്രി എം എസ്,
ക്ളാസ്: 8 ഒ, ജി വി എച്ച് എസ് എസ്
മേപ്പയ്യൂര്‍ പി ഒ,
കോഴിക്കോട്