KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മുത്തശ്ശി


ilamഒരുപാട് സ്നേഹത്തിന്‍ മുത്തു നല്‍കും
ഒരുപാട് കഥകള്‍ തന്‍ കെട്ടഴിക്കും
നാലും കൂട്ടി മുറുക്കിത്തുപ്പും
നാവിന്‍ നിറമത് ചോപ്പിക്കും
രാജാവിന്‍ കഥ ചൊല്ലിത്തുടങ്ങുംilam4
രാവുകള്‍ തോറും തുടര്‍ന്നീടും
കാലം ഞാത്തിയ കാതുകളാട്ടി
കൂനിക്കൂനി നടന്നീടും
സന്ധ്യയ്ക്കെന്നും നാമം ചൊല്ലി
വിളക്കുവെച്ചീടും
പല്ലുകൊഴിഞ്ഞാ മോണകാട്ടി
പുഞ്ചിരി തൂകും മുത്തശ്ശി
വീടിന്‍ താങ്ങും തണലുമായി
ഓര്‍മ്മയില്‍ വിടരും മുത്തശ്ശി
ഓര്‍മ്മയില്‍ വിടരും മുത്തശ്ശി...

ഷിജി സി വി,
ക്ളാസ്: 8 സി,
കൂടാളി ഹൈസ്കൂള്‍