KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഓഗസ്റ്റ്‌ 2010

letter

ജൂണ്‍ മാസത്തിലെ വായന എന്ന ആഘോഷം എന്ന എം ടിയുടെ ലേഖനം വായനയ്ക്ക് കൂടുതല്‍ പ്രോത്സാഹനം പകര്‍ന്നു. പുതിയ വിദ്യാലയ വര്‍ഷത്തിന് മാറ്റേകാന്‍ മാമനെഴുതിയ മറുപടി, എം എഫ് ഹുസൈനെക്കുറിച്ചുള്ള ലേഖനം.  ദിയാഗോ കോളണ്‍ എന്നിവ ഹൃദ്യമായിരുന്നു. ഊര്‍ജതന്ത്രത്തിന്റെ കഥ ശാസ്ത്രസാഹിത്യ അഭിരുചി വര്‍ധിപ്പിക്കുന്നു.
മുഹമ്മദ് ജസീല്‍ ഇ,
ക്ളാസ്: 9 സി,
ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, മങ്കട, മലപ്പുറം - 679 324


2010 ഏപ്രില്‍ ലക്കത്തിലെ തളിര് എന്റെ കൈയില്‍ കിട്ടിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം! കാരണം തളിര് വായനാമത്സര വിജയികളുടെ കൂട്ടത്തില്‍ എന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നു. എം എസ് കുമാറിന്റെ ചിത്രശലഭങ്ങളുടെ ഉണ്ണി, അങ്കവാലന്‍ പൂങ്കോഴി, മുന്നുര... എത്ര രസകരമായ കഥകള്‍! ആനക്കാര്യവും സ്കൂള്‍ ഡേയ്സും കലക്കുന്നുണ്ട്.
ചൈത്ര ടി,
ക്ളാസ്: 7 ഇ,
വാരം യു പി സ്കൂള്‍,
വാരം പി ഒ, കണ്ണൂര്‍ - 670 594


ജൂണ്‍ ലക്കത്തിലെ അമ്മത്തൊട്ടില്‍ എന്ന കഥ എനിക്ക് വളരെയധികം ഇഷ്ടമായി. അതിനെന്റെ വീട്ടിലെ ‘പൂച്ചക്കഥ’യുമായി നല്ല സാമ്യം തോന്നി. 2010 ജൈവ വൈവിധ്യ വര്‍ഷം എന്ന ഫീച്ചര്‍ എനിക്ക് വളരെ ഉപകാരപ്പെട്ടു. ക്വിസ് മത്സരത്തിനും പതിപ്പുനിര്‍മാണത്തിനും ഞാന്‍ തളിരിനെയാണ് ആശ്രയിച്ചത്. ശിവദാസ് മാമന്റെ ഉപദേശങ്ങള്‍ നിറഞ്ഞ കത്തുകള്‍ എനിക്ക് വളരെയേറെ ഇഷ്ടമാണ്.
സ്വാതീകൃഷ്ണ എം, ക്ളാസ്: 7 എ,
പനങ്ങാട് സൌത്ത് എ യു പി സ്കൂള്‍, വട്ടോളി ബസാര്‍, ബാലുശ്ശേരി, കോഴിക്കോട്.


ജൂണ്‍ മാസം നീ കലക്കി. സുഗതകുമാരി ടീച്ചറുടെ മുന്നുര എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൂടാതെ സ്കൂള്‍ ഡേയ്സും ആനക്കാര്യവും അടിപൊളിയാകുന്നുണ്ട്. ശിവദാസ് മാമന്റെ ലേഖനമാണ് ഞാന്‍ ആദ്യം വായിക്കാറുള്ളത്. രാമകൃഷ്ണന്‍ കുമരനല്ലൂരിന്റെ ഇന്നത്തടി എനിക്ക് വളരെ ഇഷ്ടമായി.
സജിന കെ വി,
ക്ളാസ്: 10 ബി,
ജി വി എച്ച് എസ് എസ്, കാഞ്ഞങ്ങാട് സൌത്ത്, കാസര്‍ഗോഡ്


ജൂണ്‍ ലക്കത്തിലെ അമ്മത്തൊട്ടില്‍ എന്ന കഥ എനിക്ക് വളരെ ഇഷ്ടമായി. ദിയാഗോ കോളണ്‍ കേമമാകുന്നുണ്ട്.
സിമിമോള്‍ സി എസ്,
ക്ളാസ്:8 ഡി, ഗവ എച്ച് എസ് പെരുമ്പഴുതൂര്‍,  പെരുമ്പഴുതൂര്‍ പി ഒ


മഹാഭാരത കഥകള്‍ എനിക്ക് വളരെ ഇഷ്ടമാണ്...  എന്നെപ്പോലെ മഹാഭാരതത്തെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയാത്ത കുട്ടികള്‍ക്ക് ഇത് വലിയൊരു സഹായം... ഞാന്‍ ഇപ്പോള്‍ 10-ാം ക്ളാസ്സില്‍ പഠിക്കുന്നു. ഞങ്ങടെ പാഠവും പ്രോജക്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ശ്രദ്ധിക്കണേ...
സെലഷ് മെറിന്‍തോമസ്,
സെന്റ് ജോസഫ്സ് എച്ച്
എസ്, ചെമ്പനോട പി ഒ,
പെരുവണ്ണാമുഴി (വഴി),
കോഴിക്കോട്


ജൂണ്‍ മാസത്തിലെ തളിര് ഗംഭീരമായി. ശിവദാസ് മാമന്റെ പുതിയ വിദ്യാലയവര്‍ഷത്തില്‍ വേണ്ടതെന്ത്? എന്ന ലേഖനം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സുഗതകുമാരി ടീച്ചറിന്റെ മുന്നുരയും കവിതാപരിചയവും എന്നുവേണ്ട എല്ലാ സൃഷ്ടികളും പഠനത്തിന് സഹായികളാണ്.
സായൂജ്യ കെ കെ,
ക്ളാസ്: 7 എ,
പനങ്ങാട് സൌത്ത് എ യു പി സ്കൂള്‍,
വട്ടോളിബസാര്‍


ജൂണ്‍ മാസത്തിലെ അമ്മത്തൊട്ടില്‍ എന്ന കഥ എനിക്ക് വളരെ ഇഷ്ടമായി. സുഗതകുമാരി ടീച്ചറുടെ അനുഭവ കഥ വളരെ രസകരമായിരുന്നു. സ്കൂള്‍ഡേയ്സ് ഗംഭീരമാവുന്നുണ്ട്.
ആദര്‍ശ് കെ കെ,
ക്ളാസ്: 7 എ,
പനങ്ങാട് സൌത്ത് എ
യു പി സ്കൂള്‍, വട്ടോളി, കോഴിക്കോട്.


ശാസ്ത്ര വാര്‍ത്തകളും ഇളംതളിരുകളും എനിക്ക് ഏറെ ഇഷ്ടമാണ്. കവിത്രയത്തിന്റെ അകപ്പൊരുള്‍ തേടിയുള്ള നിന്റെ യാത്രയില്‍ ഞാനും ഒരു സഹയാത്രികയാണ്. ചെന്തുരുണി വന്യജീവിസങ്കേതത്തിലെ അറിവുകള്‍ പകര്‍ന്നു തന്ന മേയ് മാസത്തിലെ തളിരിന് ഒത്തിരിയൊത്തിരി നന്ദി.
കൂട്ടുകാര്‍, 10 സി,
സെന്റ് തോമസ് എച്ച് എസ് എസ് തോമപുരം