KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മുന്നുര ജൂലൈ 2010

 

munnura

 

 

 

ഇന്ത്യ പിറവി നല്‍കിയ ഏറ്റവും വിശിഷ്ട കവികളുടെ നിരയില്‍ തിളങ്ങി നില്‍ക്കുന്നൊരു നാമമാണ് മഹാകവി രബീന്ദ്രനാഥ ടാഗോര്‍. അദ്ദേഹം സൌന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അപ്രമേയമായ ഈശ്വര മാഹാത്മ്യത്തിന്റെയും ഗായകനാണ്. നോബല്‍ സമ്മാനാര്‍ഹമായ ഗീതാഞ്ജലി എന്ന കൃതിയിലൂടെ ടാഗോര്‍ എന്ന മഹാ
കവിയെ മാത്രമല്ല ലോകം കണ്ടത്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തത്തിലമര്‍ന്നു കിടന്ന ചൂഷിതവും ദുഃഖിതവുമായ ഇന്ത്യയുടെ തേജോമയമായ മുഖം കൂടി ലോകത്തിന്റെ കണ്ണില്‍ തെളിഞ്ഞുയര്‍ന്നു.munnura1
ടാഗോര്‍ കുട്ടികളെപ്പറ്റി മധുര മധുരമായി പാടി, എഴുതി. അനേകം ചെറുകഥകള്‍ അദ്ദേഹം കുട്ടികളെ കഥാപാത്രങ്ങളാക്കി എഴുതിയിട്ടുണ്ട്. മനോഹരമായ, ഹൃദയസ്പര്‍ശിയായ കഥകള്‍. പക്ഷേ അവയിലും ദുഃഖത്തിന്റെ ഒരു നിഴല്‍ വീണു കിടക്കുന്നത് കാണാം.
രബീന്ദ്രനാഥ ടാഗോര്‍ ഇന്ത്യയുടെ അഭിമാനമാണ്. ഒരിക്കലും മങ്ങാത്ത ഒരു വെളുത്ത വാവിലെ നിറതിങ്കളെപ്പോലെ അദ്ദേഹം ഇന്ത്യയുടെ ഹൃദയാകാശത്ത് വിളങ്ങി നില്‍ക്കുന്നു.
കുട്ടികള്‍ അദ്ദേഹത്തിന്റെ കഥകളും കവിതകളും തേടിപ്പിടിച്ചു വായിക്കണം. അവ നിങ്ങളുടെ മനസ്സുകള്‍ക്ക് അവാച്യമായ ഒരനുഭൂതി നല്‍കും. നിങ്ങളുടെ വ്യക്തിത്വ വികസനത്തിന് അത്യാവശ്യമാണ് ടാഗോര്‍ കൃതികളെ അറിഞ്ഞിരിക്കല്‍.
വിശ്വവന്ദ്യനായ ആ മഹാകവിക്ക് തളിരിന്റെ പ്രണാമം.

ടീച്ചറമ്മ