KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സങ്കല്പം


kavithaimagine

ഒരു ടാഗോര്‍ കവിതയുടെ ആദ്യഭാഗത്തിന്റെ പരിഭാഷ

ഒന്നു സങ്കല്പിക്കുകമ്മേ, നേരംപോക്കിന് ഞാനൊരു
സുന്ദര ചെമ്പകപ്പൂവായ് അമ്മരക്കൊമ്പില്‍
മുളച്ചുവളര്‍ന്നു കാറ്റില്‍ കളിച്ചാടി പുതിയ ചെം-
തളിര്‍പ്പുറമേറി നിന്നു നൃത്തം വെയ്ക്കുമ്പോള്‍
അമ്മയെന്നെയറിയുമോ?
വിളിച്ചേവമോതുകില്ലേ
എന്മകനേ എവിടെ നീ എവിടെപ്പോയീ
അപ്പൊഴുതു ചിരിയുള്ളില്‍ ആവോളവുമടക്കിക്കൊ-
ണ്ടല്പവുമനങ്ങിടാതെയങ്ങു വാഴും ഞാന്‍
ഇതളുകളുപായത്തില്‍ വിടര്‍ത്തി ഞാന്‍ നോക്കിക്കാണും
അതുനേരമമ്മ ചെയ്യും വീട്ടുവേലകള്‍!...