KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അണ്ണാനും ആനേം


nadodikatha
അണ്ണാറക്കൊട്ടനും ആനേം ഓരോ പ്ളാത്തയ്യ് നട്ടു. അണ്ണ താന്‍ നട്ട തയ്യിന് ചൂടുവെള്ളമൊഴിച്ചു. ആന തന്റെ തയ്യിന് പച്ചവെള്ളമൊഴിച്ചു.
അണ്ണാന്റെ തയ്യ് കരിഞ്ഞുപോയി.
ആനേടെ തയ്യ് വളര്‍ന്നു വലുതായി കോടി കായ്ച്ചു.annana
ഇടിച്ചക്ക പ്രായോം കടന്നു.
ചക്ക മൂത്തു പഴുത്തപ്പോള്‍ അണ്ണാറക്കൊട്ടന്‍ അദ്മ്മെക്കേറി ചക്ക തിന്നാന്‍ തൊടങ്ങി.
ഇത് കണ്ട ആനയ്ക്ക് സഹിച്ചില്ല.
ചൂടുവെള്ളമൊഴിച്ച് പ്ളാത്തയ്യ് കരിച്ചു കളഞ്ഞ അണ്ണയ്ക്ക് ചക്ക കൊട്ക്കണ്ട.
ആന ദേഷ്യത്തോടെ അണ്ണാനെ പിടിച്ച് കിഴക്കോട്ട് annana2ഒരേറുകൊടുത്തു.
ഒരു എണ്ണക്കൊടത്തിലാണ് അണ്ണ ചെന്നു വീണത്.
എണ്ണക്കൊടത്തില്‍ നിന്നു കേറിയ അണ്ണാന്‍ തുള്ളിച്ചാടി ആനേടെ അടുത്തുവന്നു പറഞ്ഞു:
“ചില്‍ ചില്‍ ചില്‍ ഞാനെണ്ണേം തേച്ചൂലോ
ചില്‍ ചില്‍ ചില്‍ ഞാനെണ്ണേം തേച്ചൂലോ”
ഇതു കേട്ട ആനേടെ ദേഷ്യം ഇരട്ടിയായി. അണ്ണാനെ പിടിച്ച് പടിഞ്ഞാട്ട് ഒരേറുകൊടുത്തു.
ഒരു താളിannana1ക്കല്ലിന്റെ മുകളിലാണ് അണ്ണ വീണത്. താളിക്കല്ലില്‍ ഉരുണ്ടെണീറ്റ അണ്ണാന്‍ തുള്ളിച്ചാടി ആനേടെ അടുത്തുവന്നു പറഞ്ഞു:
“ചില്‍ ചില്‍ ചില്‍ ഞാന്‍ താളീം തേച്ചൂലോ
ചില്‍ ചില്‍ ചില്‍ ഞാന്‍ താളീം തേച്ചൂലോ”
ഇതുകേട്ട ആനേടെ ദേഷ്യം പത്തിരട്ടി
യായി.
അണ്ണാനെ പിടിച്ച് വടക്കോട്ട് ഒരേറ് കൊ
ടുത്തു.
ആകാശത്തൂടെ പറന്നു ചെന്ന് അണ്ണ ഒരു കൊളത്തിലാണ് വീണത്.annana3
കുളിച്ചു കേറിയ അണ്ണാന്‍ തുള്ളിച്ചാടി ആനേടെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു:
“ചില്‍ ചില്‍ ചില്‍ ന്റെ കുളീം കഴ്ഞ്ഞൂലോ
ചില്‍ ചില്‍ ചില്‍ ന്റെ കുളീം കഴ്ഞ്ഞൂലോ”
ഇതു കേട്ട ആനേടെ ദേഷ്യം നൂറിരട്ടിയായി. ആന അണ്ണാനെ പിടിച്ച് തെക്കോട്ട് ആഞ്ഞൊരേറ് കൊടുത്തു. ഒരമ്പലമുറ്റത്താണ് അണ്ണ ഇത്തവണ ചെന്നു വീണത്. അവിടെ നിന്നും ആനേടെ മുമ്പിലെത്തി അണ്ണ തൊഴുതുകൊണ്ടു പറഞ്ഞു:
“ചില്‍ ചില്‍ ചില്‍ ഞാന്‍ തമ്പാട്ടീനേം തൊഴ്തൂലോ
ചില്‍ ചില്‍ ചില്‍ ഞാന്‍ തമ്പാട്ടീനേം തൊഴ്തൂലോ”
അങ്ങനെ എണ്ണേം പെരട്ടി, താളീം തേച്ച്, കുളീം കഴിഞ്ഞ്, തൊഴ്വേം ചെയ്ത അണ്ണാറക്കൊട്ടന്‍ പോയി.

പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍