KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴവില്ല്

വര്‍ഷം ചൊരിഞ്ഞങ്ങു തീര്‍ന്ന നേരം
മഴവില്ലു മാനത്തുയര്‍ന്നു വന്നു
മേഘങ്ങള്‍ വഴിമാറിയകലെ നീങ്ങിilam6
മഴവില്ലു കേമന്‍ ഞെളിഞ്ഞു നിന്നു

സപ്തവര്‍ണത്താല്‍ ചിരിച്ചു നിന്നു
കൈനീട്ടിയെന്നെ വിളിച്ചു വില്ല്
മാനത്തേക്കെത്താനെളുപ്പമല്ല
താഴേക്കു പോന്നിടാന്‍ ഞാനുമോതീ

മാനമിരുണ്ടു കറുത്തുവല്ലോ
വീണ്ടും മഴത്തുള്ളിപെയ്തുവല്ലോ
നീരസം കൊണ്ടാകാം വില്ലു മാഞ്ഞു
ഏകയായ് ഞാനതു നോക്കി നിന്നു.

ചാന്ദിനി ബി നായര്‍,
ക്ളാസ്: 9 എ, എസ് കെ വി
വി എച്ച് എസ് എസ്
തൃക്കണ്ണമംഗല്‍, കൊട്ടാരക്കര