KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുഞ്ഞിപ്പൂമ്പാറ്റ

പാറ്റേ പാറ്റേ പൂമ്പാറ്റേ,
പൂപോലുള്ളൊരു പൂമ്പാറ്റേ,
എന്തൊരു ചന്തം നിന്നെ കാണാന്‍
എന്തു മനോഹരമീരൂപം!ilam5
പുള്ളികളുള്ളൊരു നിന്‍ പാവാട
ഉള്ളിനു കൌതുകമേകുന്നു!
ആരോ തുന്നിയ നിന്‍ ചേല
ആനന്ദത്താല്‍ തൊട്ടോട്ടേ,
നൃത്തം വയ്ക്കാന്‍ നിന്‍ കൂടെ
ഒത്തൊരുമിക്കും തുമ്പികളും
നീയെന്നരികില്‍ വന്നാട്ടെ
ഓമന മുത്തം തന്നാട്ടേ
പനിനീര്‍ മലരിന്നുമ്മ തരും
കനിവോലും നിന്നധരങ്ങള്‍
കണ്ടാല്‍ വീണ്ടും കാണാനായ്
കണ്ണുകള്‍ നോക്കിയിരിപ്പുണ്ടേ.

ചാന്ദിനി ബി നായര്‍,
ക്ളാസ്: 9 എ, എസ് കെ വി
വി എച്ച് എസ് എസ്
തൃക്കണ്ണമംഗല്‍, കൊട്ടാരക്കര