KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വിഷാദം വേണ്ട



വിഷാദമെന്തിനു പൂവേ, നിന്നുടെ
ഇതളുകള്‍ വാടുന്നോ?ilam4
വാടിയതെന്തിനു പൂവേ, നീ
ദാഹമകറ്റീലേ
ദാഹമകറ്റാന്‍ പറ്റാത്തെന്തേ
ആരും വന്നീലേ?
ആരും വരാത്തതെന്തേ പൂവേ
പ്രാര്‍ത്ഥിച്ചില്ലേ നീ?
പ്രാര്‍ത്ഥിക്കാത്തതുമെന്തേ പൂവേ
സമയം കിട്ടീലേ?
പ്രാര്‍ത്ഥിച്ചിടുവതെങ്ങനെയെന്നോ?
നിനക്കതറിയാമോ?
പ്രാര്‍ത്ഥിക്കുമ്പോള്‍ പൂവിന്‍ കുഞ്ഞേ
കൈകള്‍ കൂപ്പേണ്ടേ
പ്രാര്‍ത്ഥിക്കുമ്പോള്‍ പൂവിന്‍ കുഞ്ഞേ
കണ്‍കള്‍ അടയ്ക്കേണ്ടേ
അങ്ങനെയെങ്കില്‍ കുഞ്ഞിന്‍ പ്രാര്‍ത്ഥന
ദൈവം കേട്ടീടും, ദൈവം കേട്ടീടും.

ആഷ്ലി സ്കറിയ,
ക്ളാസ്: 10,
ഗവ ഹയര്‍ സെക്കന്ററി
സ്കൂള്‍, നമകുഴി,
പിറവം, പിന്‍ - 686 664