KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴയുടെ സഞ്ചാരം

മേളങ്ങളിലൂടെ കാറ്റിലൂടെ
വന്നുപോകുന്നൊരു സഞ്ചാരിilam2
പുല്‍പ്പാടങ്ങള്‍ക്കും മരങ്ങള്‍ക്കും
ചങ്ങാതിയായി വരുന്നൂ നീ
ദൂരെയാ കാര്‍മേഘ കൂട്ടില്‍ നിന്നും
പാറി വരുന്നൊരു സഞ്ചാരി
നീലക്കടലില്‍ നനുത്ത വെണ്‍മുത്തുകള്‍
വാരി വിതറുന്ന ചങ്ങാതി
ഭൂവിലായ് നീ വന്നു ചേരുന്ന നേരത്തൊ-
രായിരം ദീപം തെളിയുന്നു
നീ വന്നു തൊട്ടാല്‍ പുഴയും കുളങ്ങളും
ആലോലമാടിത്തിമര്‍ക്കുന്നൂ
സഞ്ചാരമെല്ലാം കഴിഞ്ഞു നീ പിന്നെയും
പുഞ്ചിരിയോടെ മടങ്ങുന്നൂ
ആകാശത്തെത്തുന്ന നിന്നെ വരവേല്‍ക്കാന്‍
മേഘങ്ങള്‍ പിന്നെയുമെത്തുന്നൂ.

കൃഷ്ണപ്രിയ കെ കെ,
ക്ളാസ്: 8 എ, എം ജി എം എച്ച് എസ്
പുത്തന്‍കുരിശ്