KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ജൂലൈ 2010

latter

തളിരിലെ ലേഖനങ്ങള്‍ വളരെയധികം വിജ്ഞാനപ്രദമാണ്. എം എസ് കുമാറിന്റെ ചിത്രശലഭങ്ങളുടെ ഉണ്ണി എന്ന കഥയും ചെമ്മനം ചാക്കോയുടെ പെണ്ണായ് പിറന്നുപോയ് എന്ന കവിതയും എനിക്ക് ഇഷ്ടപ്പെട്ടു. ദിയാഗോ കോളനും മഹാഭാരതവും ഒക്കെ കേമമാകുന്നുണ്ട്, കേട്ടോ.

കെ എസ് അര്‍ജുന്‍,
ക്ളാസ്: 9 എ,
അമൃത വിദ്യാലയം,
പുതിയകാവ്,
കൊല്ലം - 680 544

2009 സെപ്റ്റംബര്‍ മാസത്തിലാണ് ഞാന്‍ ആദ്യമായി തളിരിനെ പരിചയപ്പെടുന്നത്. പൊതുവേ കവിതകളും കഥകളും ഇഷ്ടപ്പെടുന്ന എനിക്ക് തളിര് പരിചയപ്പെടുത്തിയ എല്ലാ കവിതകളും കഥകളും ഇഷ്ടമായി. എസ് ജോസഫിന്റെ സൌഹൃദം എന്ന കവിത വളരെ ഇഷ്ടമായി.

സ്നേഹ പി,
ക്ളാസ്: 6 എ,
എ ഒള്ളൂര്‍ ജി യു പി എസ്, പിന്‍ - 673 327

തളിരിന്റെ സ്പന്ദനങ്ങള്‍ക്ക് ഒരു പ്രത്യേക താളമാണ്. മാര്‍ച്ച് ലക്കത്തിലെ കേരളത്തിലെ ജന്തുവൈവിധ്യത്തിലേക്ക് ഒരെത്തിനോട്ടം എന്ന ഫോട്ടോഫീച്ചര്‍ അവധിക്കാല പ്രോജക്ടിന് വളരെ പ്രയോജനപ്പെട്ടു. പ്രാര്‍ത്ഥന എന്ന കുമാരനാശാന്റെ കവിത എന്റെ മനസ്സിനെ സ്പര്‍ശിച്ചു.

ആനന്ദ് പി കെ,
S/o ബാലസുബ്രഹ്മണ്യന്‍,
നെടുവ പി ഒ,
പരപ്പനങ്ങാടി (വഴി)
മലപ്പുറം - 676 303


മെയ് മാസത്തിലെ തളിര് വളരെ മികച്ചതായിരുന്നു. ചിദംബരത്തുനിന്ന് കേംബ്രിഡ്ജിലേക്ക് എന്ന ഫീച്ചര്‍ ശാസ്ത്ര താത്പര്യം ജനിപ്പിക്കുന്നതായിരുന്നു. കൂടാതെ മുന്നുര, ശാസ്ത്രവാര്‍ത്തകള്‍, ദിയാഗോ കോളണ്‍, ഊര്‍ജതന്ത്രത്തിന്റെ കഥ തുടങ്ങിയവ അസ്സലാകുന്നുണ്ട്.

മുഹമ്മദ് ജസീല്‍ ഇ, S/o അബൂബക്കര്‍, എലിക്കോട്ടില്‍ഹൌസ്,
കടന്നമണ്ണ പി ഒ,
വേരുംപുലാക്കന്‍, 679 324


തളിര് ഏപ്രില്‍ ലക്കത്തിലെ ഒഴിവുകാലം അടിച്ചുപൊളിക്കാം; അതോടൊപ്പം തിളങ്ങാം, വിളങ്ങാം എനിക്കിഷ്ടപ്പെട്ടു. തളിരിലെ ബാലകഥകളും എനിക്കേറെ ഇഷ്ടമാണ്.

ആഷ്ലി സ്കറിയ,
ക്ളാസ്: 10,
ഗവ ഹയര്‍ സെക്കന്ററി
സ്കൂള്‍, നമകുഴി,
പിറവം, പിന്‍ - 686 664


തളിര് ഓരോ ലക്കം ചെല്ലുന്തോറും നന്നാവുന്നുണ്ട്. കഥകള്‍, കവിതകള്‍, വിനോദങ്ങള്‍, വിജ്ഞാനപ്രദമായ വിഭവങ്ങള്‍... ഞങ്ങളുടെ മനസ്സറിഞ്ഞുതന്നെയാണ് ഓരോ മാസവും തളിര് വരുന്നത്. മാര്‍ച്ച് മാസത്തിലെ കള്ളി എന്ന കവിത എന്നെ വളരെ സ്വാധീനിച്ചു. ആ കവിത ചിന്തിപ്പിക്കുകയും ഒപ്പം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

അഹല്യ എന്‍ എസ്, ക്ളാസ്: +2,
ഗവ എച്ച് എസ് എസ് കലവൂര്‍, കലവൂര്‍ പി ഒ,
ആലപ്പുഴ


മറ്റു ബാല മാസികകളേക്കാള്‍ ഇപ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് തളിര് തന്നെയാണ്. ഫോട്ടോഫീച്ചറും ഊര്‍ജതന്ത്രത്തിന്റെ കഥയും ഞങ്ങള്‍ക്ക് മുന്നില്‍ തളിരിലയില്‍ വിളമ്പിയ അറിവിന്റെ സദ്യയാണ്. സ്കൂള്‍ ഡേയ്സും ആനക്കാര്യവുമാണ് അതിലെ എന്റെ ഇഷ്ട വിഭവങ്ങള്‍. തളിര് ഓരോ വിദ്യാര്‍ത്ഥിയുടെയും മനസ്സിലെ സൂര്യനാണ്. തന്നെ ചുറ്റുന്ന ഗ്രഹങ്ങള്‍ക്ക് പ്രകാശം പകരുന്ന സൂര്യന്‍.

സുബ്ഹാന വൈ, ക്ളാസ്: 7 എ,
S/o ഹംസ എ എം,
അരങ്ങാട് ഹൌസ്, കല്ലൂര്‍, മങ്കര പി ഒ, പാലക്കാട് - 678 613

മാര്‍ച്ച് ലക്കത്തിലെ തളിര് വളരെ  ഇഷ്ടപ്പെട്ടു. സുഗതകുമാരി ടീച്ചറിന്റെ മുന്നുരയും മഹാഭാരത കഥയും ഞാന്‍ മുടങ്ങാതെ വായിക്കും. തളിര് കിട്ടിയാലുടനെ എന്റെ അനിയത്തി ആദ്യം വായിക്കുന്നത് സ്കൂള്‍ ഡേയ്സാണ്. ഊര്‍ജതന്ത്രത്തിന്റെ കഥയും മുയല്‍ പഠിച്ച പാഠവും വളരെ ഇഷ്ടമായി.

അഞ്ജു സതീശന്‍,
ക്ളാസ്: 7 ബി,
ഗവ യു പി എസ് ഏറത്ത് വടക്ക്, ചെളികുഴി പി ഒ,
കൊല്ലം - 691 556


കൊച്ചുകൂട്ടുകാരുടെ രചനകള്‍ക്ക് വളരെ അധികം മുന്‍തൂക്കം നല്‍കുന്ന മാസികയാണ് തളിര്. എനിക്ക് എസ് ശിവദാസ് സാറിന്റെയും എ വിജയന്‍ സാറിന്റെയും തനൂജ മേഡത്തിന്റെയും കഥകള്‍ വളരെ ഇഷ്ടമാണ്.

ശില്‍പ വി കെ,
വരടാറ്റില്‍ ഹൌസ്, കല്ലാമ്പ്ര,
വടക്കാഞ്ചേരി,
തൃശ്ശൂര്‍ - 680 623