KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇന്നത്തടി


nadodiപണിക്കര്‍ ഒരു വീട്ടില്‍ രാശി വെക്കാന്‍ പോയി. അവിടെ അന്നുണ്ടാക്കിയ പലഹാരം കൊഴുക്കട്ടയായിരുന്നു. രാശിവെപ്പൊക്കെ കഴിഞ്ഞപ്പോള്‍ ചായയോടൊnadodi1പ്പം കൊഴുക്കട്ടയും പണിക്കര്‍ക്ക് കിട്ടി. ആദ്യമായിട്ടാണ് പണിക്കര്‍ കൊഴുക്കട്ട കാണുന്നത്. തിന്നപ്പോള്‍ നന്നായി ഇഷ്ടപ്പെട്ടു.
“ഇദ്നെന്താ പറയ്ാ?” പണിക്കര്‍ ചോദിച്ചു.
“കൊഴുക്കട്ട്യാണ്,” വീട്ടമ്മ പറഞ്ഞു.
പലഹാരത്തിന്റെ പേര് പണിക്കര്‍ മനസ്സിലങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.
“കൊഴുക്കട്ട... കൊഴുക്കട്ട...”
വീട്ടില്‍ ചെന്ന് ഭാര്യയോട് ഇതുണ്ടാക്കിത്തരാന്‍ പറയണം എന്നുറച്ചുകൊണ്ട് പണിക്കര്‍ അവിടെ നിന്നിറങ്ങി. നടത്തത്തിനിടയിലും ‘കൊഴുക്കട്ട’യെന്നുരുവിട്ടുകൊണ്ടിരുന്നു. പോകുന്ന വഴിക്ക് ഒരു പാടം കടക്കാനുണ്ട്. വരമ്പത്തുകൂടെ അങ്ങനെ നടക്കുമ്പോള്‍ ഒരറ്റക്കഴായ അതാ മുമ്പില്‍. അതിലിറങ്ങിക്കയറാന്‍ മടിച്ച് ഒരടി പിന്നോക്കം മാറി നിന്ന് ‘ഇന്നത്തടി’ എന്നും പറഞ്ഞ് പണിക്കര്‍ അപ്പുറത്തേക്ക് ഒരു ചാട്ടം കൊടുത്തു.
ചാട്ടത്തോടെ പണിക്കരുടെ നാവിന്‍തുമ്പില്‍ നിന്ന് nadodi2കൊഴുക്കട്ടയെന്നതങ്ങട്ടു പോയി. അത് ‘ഇന്നത്തടി’ എന്നായി  വീട്ടില്‍ ചെന്ന ഉടന്‍ പണിക്കത്ത്യാരെ വിളിച്ചു പറഞ്ഞു:
“ഇന്ന് ഞാന്‍ ചെന്ന സ്ഥലത്ത് ഇന്നത്തട്യായ്ര്ന്നു പലഹാരം. നല്ല രസംണ്ട്. നമുക്കുംണ്ടാക്കണം”
പണിക്കത്ത്യാര്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ പകച്ചങ്ങനെ നിന്നു.
“ഇന്നത്തട്യോ? അങ്ങനൊരു പലഹാരണ്ടോ? ങ്ങക്ക് തെറ്റീതാവും.”
പണിക്കര്‍ക്ക് കലശലായ ദേഷ്യം വന്നു.
“തെറ്റ്വേ? ഞാന്‍ തിന്നതല്ലേ? ഇങ്ങനെ ഉരുണ്ടിട്ട്... ഇന്നത്തട്യന്നെ ഇന്നത്തടി.”
“ങ്ങക്ക് പ്രാന്താണ്. ഉര്ണ്ട്ട്ട് ന്തൊക്കെ പലഹാരംണ്ട്?”
ഇതും കൂടി കേട്ടപ്പോള്‍ പണിക്കര്‍ കലി തുള്ളി പണിക്കത്ത്യാരെ തല്ലാന്‍ ചെന്നു.

ഹഹഹ

ഉന്തിനും തള്ളിനുമിടയ്ക്ക് പണിക്കരുടെ നെറ്റി കട്ടിളപ്പടിയില്‍ ഒരൊറ്റ മുട്ട്. തലയും പൊന്തിച്ച്, തലയില്‍ കൈയും വച്ച് ഒരു നില്‍പ്പു നിന്നു പണിക്കര്‍. ഇതു കണ്ട പണിക്കത്ത്യാര്‍ ഓടിച്ചെന്ന് പണിക്കരുടെ നെറ്റി തടവിക്കൊണ്ടു പറഞ്ഞു:
“അയ്യോ, കൊഴുക്കട്ടപോലെ മൊഴച്ചൂലോ.”
വേദനയ്ക്കിടയിലും പണിക്കര്‍ തുള്ളിച്ചാടിക്കൊണ്ടു പറഞ്ഞു:
“അദന്ന്യാ ഞാന്‍ പറഞ്ഞ പലഹാരം. കൊഴുക്കട്ട... കൊഴുക്കട്ട...”

പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍