KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കൊച്ചുതുമ്പി

thumbi1

ഒന്നാനാം കൊച്ചുതുമ്പീthumbi,
എന്റെ കൂടെപ്പോരുമോ നീ?
നിന്റെകൂടെപ്പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?
കളിപ്പാനോ കളം തരുവേന്‍;
കുളിപ്പാനോ കുളം തരുവേന്‍.
ഇട്ടിരിപ്പാന്‍ പൊന്‍തടുക്ക്,
ഇട്ടുണ്ണാന്‍ പൊന്‍തളിക,
കൈ കഴുകാന്‍ വെള്ളിക്കിണ്ടി,
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്.
ഒന്നാനാം കൊച്ചുതുമ്പീ,
എന്റെ കൂടെപ്പോരുമോ നീ?