KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സ്നേഹം
ilam1
ilam1എവിടെയാണു സ്നേഹം
ഇന്നെവിടെയാണ് സത്യം
എരിയുന്ന കനലുകളില്‍
എരിയുന്നു സ്നേഹം.
സ്നേഹം മറന്നു നാം
സത്യം മറന്നു നാം
ഹിംസയിലേക്കു കുതിക്കുന്നു.
സ്നേഹത്തിന്‍ വിലയറിഞ്ഞുവോ
സത്യത്തിന്‍ വിലയിന്നാരറിഞ്ഞു?
സ്നേഹമെന്തെന്നറിയാത്തിളം
പൈതങ്ങള്‍തന്‍ ഭാവിയോ
കനലുകളിലെരിയുന്നുവോ?
അറിയുക സ്നേഹത്തിന്‍ വില
നൂറല്ലൊരായിരം കോടി!
സ്നേഹാമൃതം നുണയുക
സത്യത്തിന്‍ വെളിച്ചം വരട്ടെ!
സത്യവും സ്നേഹവും നിറഞ്ഞ
നാടായി മാറണം കേരളം.

ആതിര എം,
ക്ളാസ്: 8 എ,
ജി വി എച്ച് എസ് എസ്,
കാഞ്ഞങ്ങാട് സൌത്ത്