KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അന്ന്

ilam3ilamthalirഅന്ന് കൂട്ടുകാര്‍, പരസ്പരം മിണ്ടിയില്ല,
കളി പറഞ്ഞില്ല, പൊട്ടിച്ചിരിച്ചില്ല.
അന്നത്തെ സൂര്യന് പ്രഭ കുറവായിരുന്നു.
പുലരി മങ്ങിയിരുന്നു.
ആ ദിനം മൂകമായിരുന്നു.
അന്ന് പാഠശാല നിശ്ശബ്ദമായിരുന്നു.
ആ നിശ്ശബ്ദതയില്‍ അടക്കിപ്പിടിച്ച
തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു.
പ്രപഞ്ചം മുഴുവന്‍ ഇരുളടഞ്ഞു.
ആയിരം പുഞ്ചിരിപ്പുലരികള്‍ക്ക്,
ഒരു ഇരുളടഞ്ഞ ദിനം.
അണഞ്ഞ പുലരിയെ എല്ലാവരും തിരഞ്ഞു.
അന്ന്, പുതിയ പുലരിപ്പൂതേടി
അവര്‍ യാത്രയായിരുന്നു.
അന്ന്, ഒരു യുഗം അവസാനിക്കുകയായിരുന്നു.

അഞ്ജു സി,
ക്ളാസ്: 10 ബി,
പടരില്‍ ഹൌസ്,
കല്‍പ്പകഞ്ചേരി പി ഒ, മലപ്പുറം - 676 551