KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വിരിയും മാരിവില്ല്

ilamthalirവിശാലമാം വിണ്ണിന്‍ വിരിമാറില്‍ മെല്ലെ-
വിരിഞ്ഞു മാരിവില്ലേഴു നിറങ്ങളില്‍
അതുകണ്ടെന്നെ ഞാന്‍ മറന്നുപോ, യതു
ചൊരിയും ശോഭയില്‍ മുഴുകി നിന്നുപോയ്
അതിന്‍ ലഹരിയില്‍ ഒരു കവിതയെന്‍ilam4
മനസ്സില്‍ മെല്ലെ പൂത്തുലയുകയായീ
അതില്‍ ചിരിക്കുന്ന വസന്തമു, ണ്ടതു
മഴവില്ലിന്നേഴു നിറവും ചാലിച്ച -
തതു കടലാസില്‍ പരക്കയായ് മെല്ലെ.
അതെന്റെയുള്ളിലെ മുറിവിന്‍ വേദന -
യകറ്റുമാശ്വാസ വചനമായ് മാറീ.
വരണ്ടൊരെന്റെയീ മനസ്സിലായതു-
കുളിര്‍മഴയായി ചൊരിയുകയായീ.

അപര്‍ണ ബി,
ക്ളാസ്: 10,
പൊയില്‍ക്കാവ് ഹൈസ്കൂള്‍,
എടക്കുളം, കൊയിലാണ്ടി.