KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇതള്‍ കൊഴിഞ്ഞ മലര്‍

ilam6

ilamthalirഇതള്‍ കൊഴിഞ്ഞ മലരേ വിടതരില്ലേ നീ
ദൂരെ ദൂരെ മാഞ്ഞുമാഞ്ഞുപോകയാണോ നീ
അന്നു നീ വിരിഞ്ഞ നാളില്‍ കണ്ടതെന്നെയല്ലേ
അന്നു നീയെനിക്കു മാത്രമായ് വിരിഞ്ഞതല്ലേ
അന്നു നീ എനിക്കുതന്ന സ്നേഹതേനിന്‍ മധുരം
അന്നുമിന്നുമെന്നുമെന്റെ നാവിലുണ്ട് മലരേ
അന്നു നീയെനിക്കു തന്ന സ്നേഹചുംബനങ്ങള്‍
അന്നുമിന്നുമെന്നുമെന്റെ കവിളിലുണ്ട് മലരേ
അന്നു നീ വിരിഞ്ഞ നാളിലെന്റെ മനം പൂത്തു
അന്നു നീ കൊഴിഞ്ഞ നാളിലെന്റെ മനം കരിഞ്ഞു
അന്നു നീ ഇതള്‍ കൊഴിഞ്ഞ് മണ്ണിലായലിഞ്ഞു
മെല്ലെ മെല്ലെ യാത്ര ചൊല്ലി മുന്നില്‍ നിന്നു മാഞ്ഞു
അന്നുമിന്നുമെന്നുമെന്റെ കൂട്ടുകാരി നീയേ
കണ്ണില്‍ നിന്നു മായുകില്ല നിന്റെ കൊച്ചുരൂപം

രേഖ കെ വി,
ക്ളാസ്: 9 ഇ,
സി ജി എച്ച് എസ് എസ്
ചിറ്റാരിപ്പറമ്പ