KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ജൂണ്‍ 2010

kuttykathu

ജൈവ വൈവിധ്യ വര്‍ഷമായ 2010 ല്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലായത് നിന്നിലൂടെയാണ്. മുന്നുരയും സ്കൂള്‍ ഡേയ്സും അസ്സലാവുന്നുണ്ട്. ഊര്‍ജതന്ത്രത്തിന്റെ കഥയ്ക്ക് നിറം നല്‍കിയതു കൊണ്ട് അത് വായിക്കാന്‍ എനിക്ക് കൂടുതല്‍ താത്പര്യം വന്നു തുടങ്ങി. സുഗതകുമാരി ടീച്ചറുടെ മഹാഭാരതം എനിക്ക് വളരെ ഇഷ്ടമാണ്. ശിവദാസ് മാമന്റെ ഓരോ കുറിപ്പും എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞു തരുന്നതുപോലെ തോന്നുന്നൂ.

പാര്‍വതി എസ് വല്ലഭ,
ക്ളാസ്: 7,
ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍,
ഇരിങ്ങാലക്കുട, തൃശ്ശൂര്‍.

എനിക്ക് തളിരിലെ കഥകളും കവിതകളും വളരെ ഇഷ്ടമാണ്. നവംബറില്‍ എം ശിവശങ്കരന്‍ സര്‍ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിനെക്കുറിച്ചെഴുതിയ ഫീച്ചര്‍ പഠനത്തിന് വളരെയധികം സഹായിച്ചു. സുഗതകുമാരി ടീച്ചറുടെ മഹാഭാരതം വളരെ നന്ന്. തളിര് പഠനത്തിനും സഹായിയാണ്.

യാഫിന യാക്കൂബ്, ക്ളാസ്: 6 ബി,
വന്‍മുഖം ഗവ യു പി സ്കൂള്‍,
കടലൂര്‍ പി ഒ

മാര്‍ച്ച് മാസം നിന്നെ കാണാന്‍ നല്ല ചന്തമായിരുന്നു. ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള ഫീച്ചറും പുള്ളിപ്പുലി എന്ന കഥയും മാമുക്കോയയെക്കുറിച്ചുള്ള ലേഖനവും ചിത്രകഥകളും സുഗതകുമാരി ടീച്ചറിന്റെ മുന്നുരയും എന്നുവേണ്ട എല്ലാ സൃഷ്ടികളും എനിക്കിഷ്ടപ്പെട്ടു. എങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടത് എസ് ശിവദാസ് മാമന്റെ പരീക്ഷാക്കാലത്തെ ടൈം മാനേജ്മെന്റ് എന്ന ലേഖനമായിരുന്നു.

അയന സേവ്യര്‍,
ക്ളാസ്: 9 ബി, ജി വി
എച്ച് എസ് എസ്
കാഞ്ഞങ്ങാട് സൌത്ത്,
കാസര്‍ഗോഡ്

തളിരിന്റെ ഓരോ ലക്കവും വളരെ പ്രശംസനീയമാണ്. 2010 ഫെബ്രുവരിയിലെ ശിവദാസ് മാമന്റെ ലേഖനത്തിലെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ദിയാഗൊ കോളണ്‍ കലക്കുന്നുണ്ട്. ഫോട്ടോ ഫീച്ചര്‍ വളരെ നല്ല ഒരു പഠന സഹായി ആണ്.

ആല്‍ബിന്‍ അലക്സ്, കൊച്ചുവീട്ടില്‍ ഹൌസ്, വണ്ണപുരം പി ഒ,
പിന്‍ - 685 607

തളിരിലെ സ്കൂള്‍ഡേയ്സും കവിതാപരിചയവുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പരീക്ഷാക്കാലത്തെ ടൈം മാനേജ്മെന്റ് എന്ന ലേഖനം വളരെ ഉപകാരപ്രദമായിരുന്നു.

നയനതാര എസ്,
ദേവികൃപ ഹൌസ്,
ബാലുശ്ശേരി പി ഒ,
കോഴിക്കോട്

തളിരില്‍ എനിക്കേറ്റവും ഇഷ്ടം മഹാഭാരതമാണ്. അവധിക്കാലത്തെ ഞാന്‍ കാത്തിരിക്കുന്നു. തളിരെന്നെ നിരാശപ്പെടുത്തില്ലെന്ന് എനിക്കറിയാം. തളിരിലെ മറ്റ് വിഭവങ്ങളും വളരെ
മികച്ചതാവുന്നുണ്ട്.

ആതിര കെ എസ്, കല്ലിങ്ങല്‍ ഹൌസ്,
കിഴുപ്പിള്ളിക്കര പി ഒ, തൃശ്ശൂര്‍ - 680 702

ഫെബ്രുവരിയിലെ ഫോട്ടോഫീച്ചര്‍ ഉഷാറായി. എന്റെ ശേഖരണ പുസ്തകം നിറഞ്ഞു. എങ്ങനെയാ മാമാ എനിക്കിത്തിരി ധൈര്യം കിട്ടുന്നത് എന്ന കത്തും ദിയാഗൊ കോളനും
ഇഷ്ടപ്പെട്ടു.

നിഷാബാന്‍ പി കെ, ക്ളാസ്: 7,
റഹ്മാനിയ സ്കൂള്‍, മേപ്പാടം.

മഫബ്രുവരി ലക്കത്തിലെ തളിര് ഗംഭീരമായി. 2010 ജൈവ വൈവിധ്യ വര്‍ഷം എന്ന ഫീച്ചര്‍ നന്നായിരുന്നു.
എം കെ പ്രസാദ് സാറിന് നന്ദി. ഫോട്ടോഫീച്ചറും ഊര്‍ജതന്ത്രത്തിന്റെ കഥയും വളരെ വിജ്ഞാനപ്രദമായിരുന്നു.

ബേസില്‍ സാബു,
ക്ളാസ്: 7 ബി,
എം ജി ഈ എം
എച്ച് എസ് എസ്
വാകത്താനം, കോട്ടയം.

തിരുത്ത്

കഴിഞ്ഞ ലക്കം മഹാഭാരതത്തില്‍
വംഗദേശം എന്ന് അച്ചടിച്ചിരുന്നത് അംഗദേശം
എന്ന് തിരുത്തി വായിക്കേണ്ടതാണ്.
എഡിറ്റര്‍