KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അറിവ്

kavitha2kavitha
അന്നന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം
അന്നന്നു ചെയ്യേണമെല്ലാക്കിടാങ്ങള്‍;
പിന്നെന്നു വെച്ചീടിലൊന്നിച്ചു ചേരും
നന്നായ് നടത്താന്‍ പ്രയാസംവരുംമേല്‍.
ഇന്നുള്ള പാഠം പഠിക്കാതെ പോയാല്‍
പിന്നീടിരട്ടിക്കിരട്ടിക്കുമല്ലോ;
ഒന്നും പഠിക്കാത്തതിന്നൊപ്പമാകും
വന്നീടുമന്നത്തലുള്‍ത്താരിലേറ്റം.
എന്നല്ല നന്നായ് ഫലിക്കേണമെങ്കില്‍
തോന്നുന്നപോലങ്ങു ചെയ്തീടിലാകാ;
മന്നോനു മേഴയ്ക്കുമൊന്നേ പഠിത്തം
വന്നീടുവാന്‍ മാര്‍ഗമെന്നും ധരിക്ക
കുന്നേറുവാന്‍ കേളിയാടീടുവാനും
വന്നീടുമെല്ലാരുമുല്ലാസമോടെ;
എന്നും നമുക്കുള്ള കൂട്ടാളിയായി-
ച്ചൊന്നീടുകാരെന്നു ബോധം തെളിഞ്ഞാല്‍.

പ്രശസ്ത കവി പന്തളം കേരളവര്‍മയുടെ ഒരു കവിത