KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ലോക പുസ്തകദിനം


bookdaybookday1
എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോകപുസ്തകദിനവും കോപ്പിറൈറ്റ് ദിനവുമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയാണ് ഈ ദിനാചരണം സംഘടിപ്പിക്കുbookday2ന്നത്. 1995 ലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്.
ഏപ്രില്‍ 23 നെ പുസ്തകങ്ങളുമായി ആദ്യമായി ബന്ധിപ്പിച്ചത് 1923 ല്‍ സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ്. ഗ്രന്ഥകര്‍ത്താവായ മിഗ്വല്‍ ഡി സെര്‍വന്റസിനോടുള്ള ആദര സൂചകമായി. അദ്ദേഹത്തിന്റെ ചരമദിനമാണ് ഏപ്രില്‍ 23. ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക പതിവായി. കാറ്റലോണിയയില്‍ പുസ്തകങ്ങളുടെ ഒരു വര്‍ഷത്തെ വില്പനയില്‍ പകുതിയും ആ സമയത്താണ് നടക്കാറ്. നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്ക്കുകയും നാല്പത് ലക്ഷം റോസാ പൂക്കള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.bookday3

കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ വേണ്ടതിന് 17 കാരണങ്ങള്‍.

വെറും പതിനേഴോ?
കുന്നോളം കാരണങ്ങള്‍
ഞാന്‍ പറയാം!
പുസ്തകക്കൂമ്പാരത്തിനിടയില്‍ വെച്ച് നമുക്ക് ഇലകള്‍ പതുക്കാം...


(1) പുസ്തകങ്ങള്‍ നമ്bookday4മുടെ ഭാഷ വികസിപ്പിക്കാനും പദസമ്പത്തു പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു. നമ്മുടെ അഭിപ്രായങ്ങള്‍ നന്നായി പ്രകടിപ്പിക്കാന്‍ അവ നമ്മെ പഠിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ പറയുന്നതും എഴുതുന്നതും മനസ്സിലാക്കിത്തരുകയും ചെയ്യുന്നു.

(2) പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ വികസിപ്പിക്കും. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഭാവനയെ വികസിപ്പിക്കും. നമ്മുടെ പ്രജ്ഞയെയും ലോകത്തെത്തന്നെയും വിപുലീകരിക്കും. നbookday5മ്മുടെ മനസ്സാക്ഷിയുടെ ശബ്ദത്തെ അത് ശുദ്ധമാക്കുന്നു.
(3)    പുസ്തകങ്ങള്‍ നമ്മുടെ ഭാവനയെ ഉദ്ദീപിപ്പിച്ച് അന്തര്‍ ബിംബങ്ങള്‍ കണ്ടെത്താന്‍ പരിശീലിപ്പിക്കും.
(4)    മറ്റു രാജ്യങ്ങളെയും മറ്റ് ജീവിത രീതികളെയും പ്രകൃതിയെയും സാങ്കേതികവിദ്യയെയും ചരിത്രത്തെയും എന്നുവേണ്ട സൂര്യനു താഴെ നമുക്ക് കൂടുതലായി അറിയേണ്ട സര്‍വതിനെയും കുറിച്ച് പുസ്തകങ്ങള്‍ അറിവ് നല്കുന്നു.
(5)    പുസ്തകങ്ങള്‍ നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുള്ള നമ്മുടെ കഴിവിനെയും വികസിപ്പിക്കുന്നു. മറ്റുള്ളവരുടെ നിലപാടുകള്‍ ഉള്‍ക്കൊള്ളുവാനുള്ള കഴിവ് വളര്‍ത്താന്‍ പുസ്തകങ്ങള്‍ നമ്മെ പരിശീലിപ്പിക്കുന്നു.
(6)    നമുക്ക് കരുത്തും ആവേശവും പകരാന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. നമ്മെ ആനന്ദിപ്പിക്കാനും ആവേശഭരിതരാക്bookday8കാനും കഴിയും. നമ്മെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയും. നമ്മെ ആശ്വസിപ്പിക്കാനും പുതിയ വഴികള്‍ ചൂണ്ടിക്കാണിക്കാനും കഴിയും.
(7)    നമുക്ക് താത്പര്യമുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാനും പുതിയവയെപ്പറ്റി ചിന്തിപ്പിക്കാനും പുസ്തകങ്ങള്‍ക്ക് കഴിയും.
(8)    പുസ്തകങ്ങള്‍ നമ്മെ ധാര്‍മികത പഠിപ്പിക്കുന്നു. തെറ്റും ശരിയും, നല്ലതും ചീത്തയും തിരിച്ചറിയാന്‍ സഹായിക്കുന്നു.
(9)    ഒരു ചോദ്യത്തിന് എപ്പോഴും ഒരുത്തരം മാത്രമല്ല ഉണ്ടാവുകയെbookday6ന്നും മിക്ക പ്രശ്നങ്ങളെയും വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കിക്കാണേണ്ടത് എങ്ങനെയെന്നും പുസ്തകങ്ങള്‍ കാട്ടിത്തരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമത്തിന്റേതല്ലാത്ത മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കാനും അവയ്ക്ക് കഴിയും.
(10)    യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. കാര്യങ്ങളുടെ പരസ്പര ബന്ധം മനസ്സിലാക്കാന്‍ അവ നമ്മെ
സഹായിക്കും.    
(11)    നമ്മെ സ്വയം മനസ്സിലാക്കാന്‍ പുസ്തകങ്ങള്‍ സഹായിക്കുന്നു. അവ നമ്മുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തും. നമ്മെപ്പോലെ തന്നെ മറ്റുള്ളവരും ചിന്തിക്കുന്നുവെന്bookday9ന് നാം തിരിച്ചറിയുന്നു. നമ്മെപ്പോലെ അവരും പ്രതികരിക്കുകയും വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നാം മനസ്സിലാക്കുന്നു.
(12) മറ്റുള്ളവരെ മനസ്സിലാക്കാന്‍ പുസ്തകങ്ങള്‍ നമ്മെ സഹായിക്കുന്നു.
വ്യത്യസ്ത കാലങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്കാരങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ച് അവരുടെ ചിന്തകളും വികാരങ്ങളും നമ്മുടേതുപോലെതന്നെയാണ് എന്നു മനസ്സിലാക്കാം. മറ്റു സംസ്കാരങ്ങളോടുള്ള സഹിഷ്ണുത വളര്‍ത്താനും കാലുഷ്യങ്ങളെ ചെറുത്തു തോല്പിക്കാനും അതു സഹായിക്കും.
(13)     ഒരു നല്ല ബാലസാഹിത്യകൃതി ഉറക്കെ വായിച്ചാല്‍ കുട്ടികളും പ്രായമായവരും അത് ആസ്വദിക്കും. തലമുറകളെ തമ്മിലിണക്കുന്ന ഒരു കണ്ണിയാകും അത്.
(14)    പുസ്തകങ്ങള്‍ നമ്മുടെ സാംസ്കാരിക പൈതൃകം പകര്‍ന്നു നല്കുന്നു. അവ നമുക്ക് പൊതുവായ വായനാനുഭവവും പൊതുവായ പര്യാലോചന ചട്ടക്കൂടും നല്‍കുന്നു.bookday10
(15)    നാം തനിച്ചാകുമ്പോള്‍ പുസ്തകങ്ങള്‍ കൂട്ടുകാരാകും. അവ കൊണ്ടുപോകാന്‍ എളുപ്പമാണ്, എവിടെവെച്ചും വായിക്കാം. നമുക്ക് ലൈബ്രറികളില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കാം, വിലകൊടുത്തു വാങ്ങണമെന്നില്ല.
(16)    നമ്മുടെ ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന, ഒരിക്കലും അവസാനിക്കാത്ത ഒരു ലോകമായ സാഹിത്യവുമായുള്ള ആദ്യത്തെ ബന്ധം ബാലസാഹിത്യമാണ്. അതുകൊണ്ട് ആദ്യത്തെ ബന്ധം എന്നെന്നും ഓര്‍മിക്കും. നല്ല പുസ്തകങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അത് കാണിച്ചുതരും.
(17)    ബാലസാഹിത്യകൃതികള്‍ രാജ്യത്തിന് സമ്പന്നമായ സംസ്കാരം നല്കാന്‍ സഹായിക്കുന്നു. അവ എഴുത്തുകാര്‍, ചിത്രകാരന്മാര്‍, പരിഭാഷകര്‍, പ്രസാധകര്‍, രൂപകല്പന ചെയ്യുന്നവര്‍, അച്ചടിക്കുന്നവര്‍, നിരൂപകര്‍, പുസ്തക വില്പനക്കാര്‍, വായനശാലക്കാര്‍... തുടങ്ങി നിരവധി പേര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു. ബാലസാഹിത്യകൃതികള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് പണം നേടിത്തരുന്നു. കൂടാതെ വിദേശത്ത് രാജ്യത്തെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കുകയും ചെയ്യുന്നു.