KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

യന്ത്രം


ilamthalirilam1
എന്നുമടുക്കളക്കോണില്‍ നിന്നും
എന്നെ നോക്കുന്നൊരു യന്ത്രമുണ്ടേ,
എന്താണ് ഭാവമാക്കണ്ണുകളില്‍
സങ്കടമോ അതോ സാന്ത്വനമോ?
കാലത്തു കാപ്പി തരുന്ന യന്ത്രം
ചേലില്‍ വിഴുപ്പലക്കുന്ന യന്ത്രം
എന്നും ചുമടു ചുമക്കും യന്ത്രം
കണ്ണീര്‍ തുടയ്ക്കും തണുത്ത യന്ത്രം.
നായിക രാവിലെ കണ്‍തുറന്നാല്‍
ഭാവങ്ങളെത്രയഭിനയിക്കാന്‍!
നമ്മള്‍ മറന്നുപോകുന്നുവല്ലോ
അമ്മയെന്നാണതിന്‍ പുണ്യനാമം.

 ഗായത്രി എം എസ്,
ക്ളാസ്: ഢകക ഉ,
ചെറുവണ്ണൂര്‍ ജി യു പി സ്കൂള്‍,
ചെറുവണ്ണൂര്‍ പി ഒ, മേപ്പയ്യൂര്‍ (വഴി), പിന്‍ - 673 524



ഗായത്രിക്കുട്ടിയുടെ കവിതയുടെ ആശയം വളരെ നല്ലതാണ്. പറയാനുദ്ദേശിച്ച കാര്യങ്ങളെല്ലാം അതിലുണ്ട്. പക്ഷേ കവിതയുടെ ഈണമോ താളമോ ഒന്നുമില്ലാതെപോയി. അതുകൊണ്ട് അതേ ആശയം ഞാനൊന്നു മാറ്റിയെഴുതി ഗായത്രിയുടെ പേരില്‍ അച്ചടിപ്പിക്കുന്നു. വ്യത്യാസം വായിച്ചു നോക്കൂ. കവിതയായി എഴുതാന്‍ ശ്രമിക്കൂ. അതിന് എപ്പോഴും ഞാന്‍ പറയുന്നതുപോലെ ധാരാളം ധാരാളം വായിക്കൂ.
സുഗതകുമാരി