KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സ്വപ്നമഴ


ilamthalirilam2
കാര്‍മേഘമെന്നൊന്നിരുണ്ടു കണ്ടിട്ടിന്നു
നാളെത്രയായെന്നതോര്‍മയുണ്ടോ?
കളകളം പാടുന്ന പുഴയില്ലരുവിയി-
ല്ലൊരുകൊച്ചു കുട്ടിക്കുളവുമില്ല.
മഴയത്തു മുങ്ങിക്കുളിക്കുമാ കാകന്‍തന്‍
കളിയില്ല കൂട്ടക്കരച്ചിലില്ല.
നെല്‍വയല്‍ വാടിത്തളര്‍ന്നുകിടക്കുന്നു,
ദാഹം കെടുത്താനും വെള്ളമില്ല.
മാടത്തില്‍ നിന്നതാ കേഴുന്നു പൈതങ്ങള്‍
ജീവജലമൊരു തെല്ലുമില്ല
വരണ്ടു കിടക്കുന്ന പാടവും ഭൂമിയും
മാലോകര്‍ക്കെന്നും വിഷക്കണിയായ്
ഒരു തുള്ളി വെള്ളമതെവിടെയാണെവിടെയ-
ങ്ങാകാശകോട്ടതന്‍ പീഠത്തിലോ?
മനുഷ്യന്റെ മുറവിളികേള്‍ക്കാതവിടെയാ-
തൊന്നുമറിയാതെ നിന്നിടുന്നു
ഒന്നുമില്ലാത്തൊരു ഭൂമിയില്‍ പിന്നെ നീ
യെന്തിനു വന്നു വിരുന്നിനായി?
ഇല്ലില്ല, നിന്നെ വരവേല്‍ക്കുവാന്‍ ഇവി-
ടില്ലാരുമില്ലാത്ത ഭൂമി മാത്രം.


സജ്ന സി വി,
ക്ളാസ്: 7 എ,
കുട്ടിയേരി ജി യു പി സ്കൂള്‍