KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കണിയും ഭാഗ്യവും


ilamthalir
കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലം. പോക്കു മൂസ എന്നു പേരുള്ള ഒരു മുതലാളി ഉണ്ടായിരുന്നു. മൂസ മുതലാളിക്ക് ഒരു സേവകന്‍ ഉണ്ട് - കേശവന്‍ എന്ന ബാലന്‍. ഒരിക്കല്‍ മൂസ വ്യാilam4പാര കാര്യങ്ങള്‍ക്കായി മഹാരാജാവിനെ മുഖം കാണിക്കാന്‍ പോയി. ഒപ്പം സേവകനായ കുട്ടിയെയും കൂട്ടി. രാജാവുമായുള്ള കൂടിക്കാഴ്ച പതിവിലേറെ നീണ്ടുപോയി. നേരം പാതിരാവായി. സന്ദര്‍ശന മുറിയുടെ വാതില്‍ക്കല്‍ കിടന്ന് പാവം കുട്ടി ഉറങ്ങിപ്പോയി. മുതലാളി വന്നപ്പോള്‍ കണ്ടത് കൂര്‍ക്കംവലിച്ചുറങ്ങുന്ന കുട്ടിയെ ആണ്. ദേഷ്യത്തോടെ അദ്ദേഹം അവനെ വിളിക്കാത പോയ്ക്കളഞ്ഞു. പിറ്റേന്ന് പ്രഭാതത്തില്‍ പുറത്തു വന്ന മഹാരാജാവ് കണ്ടilam5 കാഴ്ച! ഏതോ ഒരു വാല്യക്കാരന്‍ ചെറുക്കന്‍ പോത്തുപോലെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. കണി മോശമായതിനാല്‍ മഹാരാജാവിന് ദേഷ്യം വന്നു. അനുവാദമില്ലാതെ കൊട്ടാരത്തില്‍ കിടന്നുറങ്ങിയ ബാലനെ തടവിലിടാന്‍ കല്‍പ്പിച്ചു. അങ്ങനെ ആ പാവം തടങ്കലിലായി.
നേരം പുലര്‍ന്നു. രാജാവിന്റെ അടുക്കലേക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഒരു ഭടന്‍ കടന്നു വന്നു. “മഹാരാജാവേ, പഞ്ചസാര നിറച്ച ഒരു വിദേശക്കപ്പല്‍ തുറമുഖത്ത് അടുത്തിരിക്കുന്നു!”ilam6
വിദേശ കപ്പലുകള്‍ വല്ലപ്പോഴുമേ വരാറുള്ളൂ. പഞ്ചസാരപോലുള്ള അപൂര്‍വ വിഭവം വന്നടുക്കുന്നത് സൌഭാഗ്യമാണെന്ന് മഹാരാജാവിന് തോന്നി. അപ്പോഴാണ് അദ്ദേഹം കണിയെക്കുറിച്ച് ഓര്‍മിച്ചത്. ആ ബാലനെ കണി കണ്ടതു കൊണ്ടാണ് തന്റെ രാജ്യത്തിന് നേട്ടമുണ്ടായതെന്ന് രാജാവ് കരുതി. വൈകിയില്ല, ബാലനെ മോചിപ്പിക്കാന്‍ ഉത്തരവായി. അവന്‍ മിടുക്കനും ബുദ്ധിമാനുമാണെന്ന് മനസ്സിലായപ്പോള്‍ കൊട്ടാരത്തിലെ കണക്കെഴുത്തുകാരനായി നിയമിക്കുകയും ചെയ്തു.
പഞ്ചസാരക്കണിയുമായി തിരുവിതാംകൂര്‍ കൊട്ടാരത്തിലെത്തിയ ആ കുട്ടിയാണ് പിന്നീട് തിരുവിതാംകൂറിന്റെ ദിവാന്‍ജിയായുര്‍ന്ന മഹാനായ രാജാകേശവദാസന്‍.

അനന്തു സത്യന്‍,
അതുല്‍ ജോണ്‍,
ആദില്‍ കെ മത്തായി
ക്ളാസ്: ഢകക ഉ,
സെന്റ് ജോര്‍ജ് യു പി സ്കൂള്‍,
പുല്‍പ്പള്ളി - 673 579