KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സൌഹൃദം


ilamthalir

ജീവിതത്തിന്‍ അതിവേഗയാത്രയില്‍ilam7
വീണുകിട്ടുന്ന സൌഹൃദം
കാലചക്രത്തിന്‍
ഇലപോയ ചില്ലയില്‍ നാമ്പിടും ഇളംതളിരുകള്‍
എന്‍ സഹയാത്രികര്‍
ഉറ്റതോഴര്‍
സുഖവും ദുഃഖവും പങ്കിടാന്‍
എന്നോട് ചേര്‍ന്നവര്‍
ആശയായ് സാന്ത്വനമായ്
രാവിന്‍ തമസ്സിനെ
അകറ്റും പ്രകാശമായ്
എന്നോട് ചേര്‍ന്ന്
എന്നിലലിഞ്ഞൊരെന്‍
സൌഹൃദം
പകരത്തിനും പണയത്തിനും
അതീതമായൊരെന്‍
ജീവാമൃതം, എന്റെ സൌഹൃദം

വിജയലക്ഷ്മി എ വി,
ക്ളാസ്: 7 ബി,
ഡി വി എന്‍ എസ് എസ് എച്ച്
എസ് എസ് പൂവറ്റൂര്‍, മാവടി പി ഒ,
കൊല്ലം - 691 507