KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നൊമ്പരം

ilamthalir
അമ്മതന്‍ മാറില്‍ ചരിയും നേരംilam8
എന്റെ പൊന്നച്ഛനെ ഓര്‍ത്തുപോയ് ഞാന്‍
എവിടെന്നറിയില്ല എങ്കിലും ചോദിച്ചു
എവിടെയാണമ്മേ എന്‍ പൊന്നച്ഛന്‍?
അറിയാത്ത ചോദ്യത്തിനുത്തരം പോലെ
എന്നമ്മ എന്മുഖത്തുറ്റു നോക്കി
എന്തോ പറയാന്‍ തുടങ്ങും മുമ്പേ
നൊമ്പരപ്പൂവായ് തുളുമ്പിയമ്മ.

അശ്വതി മോഹന്‍,
അനീഷ് ഭവനം,
ഇടവനശ്ശേരി,
മൈനാഗപ്പള്ളി പി ഒ,
കൊല്ലം - 690 519