KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഏപ്രില്‍ 2010

kuttykathu

ഞാന്‍ തളിരിന്റെ ആരാധികയായ നിഷ്മ. ഫെബ്രുവരി ലക്കത്തിലെ എങ്ങനെയാ മാമാ എനിക്കിത്തിരി ധൈര്യം കിട്ടുന്നത് എന്നത് എനിക്കിഷ്ടമായി. ദിയാഗൊ കോളണ്‍ കലക്കുന്നുണ്ട്.

നിഷ്മ പി,
ക്ളാസ്:7,
റഹ്മാനിയ,
മമ്പാട്.

ഫെബ്രുവരി മാസത്തിലെ കേരളത്തിലെ ജന്തുവൈവിധ്യത്തിലേക്ക് ഒരെത്തിനോട്ടം എന്ന ഭാഗം വളരെയേറെ വിജ്ഞാനപ്രദമായിരുന്നു. കുറെയേറെ ജീവികളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.                  

വീണ എ വിജയന്‍,
ക്ളാസ്: 9 ബി,
ജി എച്ച് എസ് എസ്
പള്ളിക്കര,
കാസര്‍ഗോഡ്

2010 ഫെബ്രുവരി മാസത്തെ തളിര് കലക്കി കേട്ടോ...! എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഊര്‍ജതന്ത്രത്തിന്റെ കഥയാണ്. കൂടാതെ 2010 ജൈവവൈവിധ്യ വര്‍ഷം എന്ന ഫീച്ചറും രസകരമായിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഈ ഫീച്ചര്‍ കൂടുതല്‍ വിജ്ഞാനപ്രദമായി മാറി.

ദീപേഷ് കെ,
ക്ളാസ്: 9 എ,
ജി എച്ച് എസ്
ഉപ്പിലിക്കൈ, നീലേശ്വരം, കാസര്‍ഗോഡ്

എനിക്ക് ഏറ്റവും കൂടുതല്‍ വായിക്കാനിഷ്ടം സ്കൂള്‍ഡേയ്സാണ്. ജനുവരി മാസത്തില്‍ പ്രസിദ്ധീകരിച്ച സൈലന്റ് വാലിയുടെ കഥയും കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ് എന്നതും ധാരാളം അറിവുകള്‍ പകര്‍ന്നുതന്നു.

രാജശ്രീ എന്‍ കെ, ക്ളാസ്: 6, ജി യു പി എസ് തൃക്കുറ്റിശ്ശേരി,
പിന്‍ - 673 618

കാടിന്റെ മാധുര്യവും സംഗീതവും രുചിച്ചറിയുവാന്‍ ഫെബ്രുവരി ലക്കത്തിലെ ജൈവ വൈവിധ്യവര്‍ഷത്തെക്കുറിച്ചുള്ള ഫീച്ചര്‍ വളരെ
ഫലപ്രദമായി.

സുബിന്‍ സുനില്‍, ക്ളാസ്: 8 ഡി,
സെന്റ് തോമസ് എച്ച് എസ് , നടവയല്‍,
വയനാട് - 670 721

ജനുവരി ലക്കത്തിലെ തീവണ്ടിയിലെ പാട്ടുകാര്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഊര്‍ജതന്ത്രത്തിന്റെ കഥ, ആനക്കാര്യം ഇതൊക്കെ വായിച്ചിട്ടും
വായിച്ചിട്ടും കൊതി തീരുന്നില്ല.

കെ എസ് അര്‍ജുന്‍, ക്ളാസ്: 8 എ,
അമൃത വിദ്യാലയം, പുതിയകാവ്,
കൊല്ലം - 690 544

ജനുവരി ലക്കത്തിലെ സൈലന്റ്വാലിയുടെ കഥ എനിക്ക് വളരെയധികം ഇഷ്ടമായി. ആറാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഞാന്‍ സാമൂഹ്യശാസ്ത്രത്തില്‍ സൈലന്റ്വാലിയെക്കുറിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. കൂടുതല്‍ മനസ്സിലായത് തളിര് വായിച്ചപ്പോഴാണ്. അതില്‍ കൊടുത്ത ചിത്രങ്ങളും വളരെ ഉപകാരപ്രദമായി. സുഗതകുമാരി ടീച്ചറുടെ മുന്നുര വളരെയധികം ഇഷ്ടപ്പെടുന്നു. കാരണം സ്വന്തം മുത്തശ്ശിയുടെ സ്നേഹവും വാത്സല്യവും അതില്‍ കാണുന്നു.  തലതിരിഞ്ഞ പന്നിക്കുട്ടി എന്ന നാടോടിക്കഥയും എനിക്കിഷ്ടമായി കേട്ടോ.

ശില്പ ഗ്രേയ്സ് വി,
ക്ളാസ്:6 എ,
ബെഥനി സെന്റ്ജോണ്‍സ്
ഇ എച്ച് എസ് എസ്,  
കുന്നംകുളം, തൃശ്ശൂര്‍

2010 ജനുവരി ലക്കത്തിലെ ശാസ്ത്ര വാര്‍ത്തകളും ഫോട്ടോഫീച്ചറും തീവണ്ടിയിലെ പാട്ടുകാര്‍ എന്ന കഥയും വളരെയധികം ഇഷ്ടപ്പെട്ടു. സുഗതകുമാരി ടീച്ചറിന്റെ മുന്നുരയും മഹാഭാരതകഥയും എനിക്കിഷ്ടമാണ്.
രേഷ്മ എന്‍ ആര്‍, ക്ളാസ്:6 ബി, ജ്യോതിനിലയം എച്ച് എസ് എസ്,
തിരുവനന്തപുരം -
695 586

തിരുത്ത്
‘കേരളത്തിലെ ജന്തുവൈവിധ്യത്തിലേക്ക് ഒരെത്തിനോട്ടം’ എന്ന ഫോട്ടോഫീച്ചറില്‍ (മാര്‍ച്ച് ലക്കം) കോഴിവേഴാമ്പല്‍ എന്നതിന് പകരം മലമുഴക്കി വേഴാമ്പല്‍ എന്നാണ് ചേര്‍ത്തിരുന്നത്. ഫെബ്രുവരി ലക്കത്തില്‍ വരയാട് എന്ന തലക്കെട്ടിന് താഴെ 600 അടിയോളം വരുന്ന... എന്നത് 6000 അടിയോളം എന്ന് തിരുത്തി വായിക്കേണ്ടതാണ്. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു.
എഡിറ്റര്‍