KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ബ്രൌസര്‍ യുദ്ധത്തില്‍ ആരു ജയിക്കും?


vaarthaഇന്റര്‍നെറ്റില്‍ പരതാന്‍ എന്തൊക്കെ ബ്രൌസറുകളാണുള്ളത്? ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍, ഫയര്‍ ഫോക്സ്, ഗൂഗിള്‍ ക്രോം അങ്ങനെ പലത്. ഇതില്‍ ഏതാ ണ് നല്ലത്, ഏതാണ് സുരക്ഷിതം, ഏതാണ് ഏറ്റവും വേഗം എന്നൊ ക്കെ എപ്പോഴും സംശയം തന്നെ. കൂടുതല്‍ ആളുകളെക്കൊണ്ട് സ്വന്തം ബ്രൌസര്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പനികള്‍ നടത്തുന്ന യുദ്ധം വേറെയും. മറ്റു കമ്പനികളൊക്കെ വളരെ മോശവും തങ്ങളുടേതു മാത്രമാണ് ഉത്തമവുമെന്ന് ഓരോരുത്തരും അവകാശപ്പെടും.
ഏതു ബ്രൌസറാണ് ഏറ്റവും സുരക്ഷിതം എന്ന പ്രശ്നം ഈയിടെ വീണ്ടും ഉയര്‍ന്നു വന്നു. ഗൂഗിളും ചൈനയിലെ സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ഇതുണ്ടായത്. ഇന്റര്‍നെറ്റില്‍ സെന്‍ സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനെച്ചൊല്ലിയാണ് ഗൂഗിളും ചീനാ സര്‍ക്കാരുമായി തര്‍ക്കമുണ്ടായത്. സര്‍ക്കാരുകള്‍ ക്കും ഇന്‍ര്‍നെറ്റിലെ തെമ്മാടികളായ ഹാക്കര്‍മാര്‍ക്കും നൂണ്ടു കയറാവുന്ന പല പഴുതുകളും പല ബ്രൌസറുകളിലുമുണ്ടെന്ന് ഈ തര്‍ക്കം വെളിച്ചത്തു കൊണ്ടുവന്നു. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍ നെറ്റ് എക്സ്പ്ളോറര്‍-6 ലെ ഒരു ‘ബഗ്’ ഹാക്കര്‍മാര്‍ക്ക് കടന്നു കയറാനുള്ള വഴിയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതോടെയാണ് സംഗതി വെളിയിലായത്.പെട്ടെന്നുതന്നെ ഈ സുരക്ഷാപ്രശ്നം അടയ് ക്കാനുള്ള ഒരു‘പാച്ച്’പുറത്തി റക്കിക്കൊണ്ടാണ് മൈക്രോ സോഫ്റ്റ് ഇതിനോട് പ്രതികരിച്ചത്. പക്ഷേ അപ്പോഴേക്കും ഫ്രാന്‍സും ജര്‍മനിയും ആസ് ത്രേലിയയും ജനങ്ങളോട് എക്സ്പ്ളോറര്‍ ഉപയോഗിക്കുന്നതിനെതിരെ ഉപദേശ പ്രസ് താവന ഇറക്കിക്കഴിഞ്ഞിരുന്നു. താല്കാലികമായി മറ്റ് ബ്രൌസറുകളിലേക്ക് മാറാനും ജനങ്ങളെ ഉപദേശിച്ചു. ഇപ്പോള്‍ മൈക്രോസോഫ്റ്റ് തന്നെ പറയുന്നു, വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റം ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടന്നു കയറാനാവുമെന്ന്.
പ്രവര്‍ത്തന ക്ഷമതയും വേഗതയുമാണ് ബ്രൌസറുകളുടെ മത്സരത്തിലെ പ്രധാന കാര്യങ്ങള്‍. പക്ഷേ ഇപ്പോള്‍ തോന്നുന്നത് സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനമെന്നാണ്. ഈ തര്‍ക്കങ്ങളുടെ ദിവസങ്ങളില്‍ ലോകമെങ്ങും നിന്ന്, സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പശ്ചാത്തലമുള്ള ബ്രൌസറുകളായ, ഫയര്‍ ഫോക്സും ഓപെറയും വ്യാപകമായി ഡൌണ്‍ലോഡ് ചെയ്തു.
എന്നാല്‍ മൈക്രോസോ ഫ്ട് പറയുന്നത് എക്സ്പ്ളോറര്‍ 6 ന് മാത്രമേ പ്രശ്നമുള്ളൂ എന്നും അത് പഴയതാണെന്നും ഉപഭോക്താക്കള്‍ എക്സ്പ്ളോറര്‍ 8 ലേക്ക് ഉടനെ മാറണമെന്നുമാണ്. സ്വതന്ത്ര സോഫ്ട്വെയര്‍ ആണുത്തരമെന്ന് അതിന്റെ അനുകൂലികളും. ഓപ്പറേറ്റിംഗ് സിസ്റമായി ഉബുണ്ടു ഉപയോഗിക്കൂ എന്നാണ് അവരുടെ ആഹ്വാനം.
എന്തായാലും ഈ മത്സരം, തിരഞ്ഞെടുക്കാന്‍ വലിയൊരു നിര സോഫ്ട്വെയറുകളെയാണ് ഉപഭോക്താക്കള്‍ക്ക് നല്കുന്നത്.
നിങ്ങളുടെ സ്കൂളില്‍ സ്വതന്ത്ര സോഫ്ട്വെയറല്ലേ ഉപയോഗിക്കുന്നത്? വീട്ടി ലോ? വേറെയാണോ? എങ്കില്‍ ഇവ തമ്മിലുള്ള താരതമ്യവും അനുഭവവും തളിരിനെഴുതൂ.vaartha1

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍: കമ്പനി മത്സരത്തിന് മറ്റൊരിടം.

നിങ്ങളാരെങ്കിലും ഇന്റര്‍നെറ്റിലെ സാമൂഹ്യ നെറ്റ്വര്‍ ക്കിംഗ് സൈറ്റുകളായ ഓര്‍ക്കുട്ട്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയൊക്കെ ഉപയോഗിക്കാറുണ്ടോ? അതില്‍ അംഗങ്ങളാണോ? എന്നാല്‍ അവയ്ക്കൊപ്പം മത്സരവുമായി ഇതാ എത്തി ഗൂഗിള്‍ ബസ്! ഇന്റര്‍നെറ്റില്‍ വളരെ വേഗം പ്രചാരം നേടിയ ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ ഓര്‍ക്കുട്ടിന്റെ ശോഭയ്ക്ക് മങ്ങലേല്പിച്ചോ എന്ന സംശയമാകാം ഗൂഗിളിനെ ബസ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
ഓര്‍ക്കുട്ടിലെപ്പോലെ നിങ്ങളുടെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളെല്ലാം കൂട്ടുകാരെയും നാട്ടുകാരെയും അറിയിക്കാനായി കോറിയിടാം എന്നതു
തന്നെയാണ് ബസിന്റെയും ഉപയോഗം. പക്ഷേ ഒരു വ്യത്യാസം ഇതിനുവേണ്ടി ഒരു പ്രത്യേക വെബ്സൈറ്റില്‍ പോവുകപോലും വേണ്ട എന്നതാണ്. നിങ്ങളുടെ ജി മെയില്‍ അക്കൌണ്ട് തുറക്കുമ്പോള്‍ അതിന്റെ ഒരു വശത്ത് ചെറുതായി ബസും ഉണ്ടാകും. ഒറ്റ ക്ളിക്കില്‍ കൊച്ചുവര്‍ത്തമാനങ്ങളെല്ലാം കാണുകയും കേള്‍ക്കുകയുമാവാം.
പക്ഷേ, ഫെബ്രുവരി 9 ന് ബസ് രംഗപ്രവേശം ചെയ്തതോടെ തന്നെ ഇത് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തുന്നു എന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. ബസിന്റെ പ്രോഡക്ട് മാനേജര്‍ ടോഡ് ജാക്സണ്‍ പറയുന്നത് ഇത് പരിഹരിക്കാന്‍ കാര്യമായി മാറ്റങ്ങള്‍ ഉടന്‍ വരുത്തുമെന്നാണ്.
കമ്പനികള്‍ കുത്തക സ്ഥാപിക്കാന്‍ നടത്തുന്ന ഓരോ നീക്കവും നമ്മുടെ സ്വകാര്യത കവര്‍ന്നെടുത്തുകൊണ്ടാണ്. ഈ പുതിയ സാങ്കേതികവിദ്യകളെ തള്ളിക്കളയാനാവില്ല. എന്നാല്‍ സൂക്ഷിച്ചുപയോഗിക്കുകയും വേണം. അല്ലെങ്കില്‍ ഒരാള്‍ ഒരു കൂട്ടുകാരനോടു/കൂട്ടുകാരിയോടു സ്വകാര്യമായി പറഞ്ഞത് നാട്ടില്‍ പാട്ടാവും.