KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ മാമുക്കോയ ക്ളാസ്സില്‍ ഹാജരുണ്ട്
മാമുക്കോയ ക്ളാസ്സില്‍ ഹാജരുണ്ട്

fet
പള്ളിയില്‍ പാട്ടു പാടിയ കാലം
സ്കൂളില് പഠിക്കുന്ന കാലത്ത് ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.  പഠിപ്പില് മാത്രമല്ല കളിയിലും പാട്ടിലും എല്ലാറ്റിലും ഒന്നാമനായിരുന്നു.  കളിയും പാട്ടും സമാസമം ചേര്‍ന്ന് നിക്ക്ണ നാടാണ് കോഴിക്കോട്.  ഏടെത്തിരിഞ്ഞൊന്നു നോക്കിയാലും  പാട്ടുകാരെയും കളിക്കാരെയും കാണാം.  പേര് കേട്ട ഗസല്‍ ഗായകര്‍ കോഴിക്കോട്ണ്ടായിരുന്നു.  പെരുമയുള്ള ഫുട്ബോള്‍ കളിക്കാരും.  നാട്ട്കാര് ഒന്നും രണ്ടും വര്‍ത്തമാനം പറഞ്ഞാല്‍ അട്ത്ത നിമിഷം തന്നെ പാട്ടിലേക്ക് വഴുതി വീഴും.  പാട്ടറിയാത്ത ആരുമുണ്ടായിര്ന്നില്ല കോഴിക്കോട്.  ഞങ്ങള്‍ കുട്ടികളും അങ്ങനെതന്നെ.  സ്കൂളില് ഒഴിവുകിട്ടുന്ന നേരത്ത് പൊട്ടിയ സ്ളേറ്റില്‍ വെരല് മുട്ടി ഞങ്ങള് പാട്ട് പാടും.  ഹിന്ദി പാട്ട്കളായിരുന്നു അധികവും.

പെരുമഴക്കാലത്തിലെ ബാപ്പ
മോളെ വേദനക്ക് മുമ്പില് നിസ്സഹായനായി നിക്ക്ന്ന ഒരു ബാപ്പയായിര്ന്ന് ‘പെരുമഴക്കാല’ത്തില്‍ ഞാന്‍. കണ്ണീരിലും മഴേത്തും നനഞ്ഞുകുതിര്‍ന്ന സങ്കടങ്ങളുടെ പെരുമഴയായിര്ന്നല്ലോ ആ സിനിമ. ആ സിനിമേല് അഭിനയിക്ക്ന്നത്വരെ നിക്കൊറപ്പുണ്ടായിരുന്നില്ല അത്തരൊരു തീക്ഷ്ണായ അനുഭവത്തിലൂടാണ് കടന്നുപോവേണ്ടത്ന്ന്. റസാക്കും കമലും സിനിമേന്റെ കഥ പറഞ്ഞപ്പോ ഞാന്‍ ബേജാറായി. ന്റെ കോലത്തിലും ഖല്‍ബിലും തറച്ചപോലൊരു വേഷായിരുന്ന് അത്. അഭിനയിക്ക്ന്ന സമയത്തൊക്കെ ഞാന്‍ നിസ്സഹായനായ ഒരു വാപ്പ മാത്രമായിരുന്ന്. ഖല്‍ബ് പൊട്ടിക്കരയ്യല്ലാണ്ടെ ആ ബാപ്പക്ക് എന്ത് ചെയ്യാന്‍ കഴിയും? മോളോടൊപ്പം അയാളും മഴപോലെ കരഞ്ഞു. ജീവിതത്തില് ഒരാക്ക് ഒരിക്കല് മാത്രം ചെയ്യാന്‍ കഴിയ്ന്ന വേഷമാണ് പെരുമഴക്കാലത്തിലെ ആ ബാപ്പ.
കോഴിക്കോട് അങ്ങാടീല് കരളില് വിങ്ങുന്ന വേദനയുമായി കഴിയുന്ന എത്രയോ ബാപ്പമാരെ എനിക്ക് പരിചയണ്ടായിരുന്ന്. ഇപ്പളുംണ്ട്. ദുഃഖം ഹൌളി (പള്ളിയില്‍ കാണുന്ന ജലസംഭരണി) ലെ വെള്ളംപോലെ കെട്ടിക്കെടക്ക്ന്ന ഒരുപാട് മനുഷ്യര്...
ന്റെ ബീവിക്ക്  ഏറ്റവും ഇഷ്ടപ്പെട്ട ന്റെ വേഷം പെരുമഴക്കാലത്തെ വാപ്പാന്റെതായ്ര്ന്ന്. ഒര് കാര്യം നിക്കപ്പം മനസ്സിലായി, കരയ്ന്ന അന്ഭവങ്ങള് കാണ്മ്പം പെണ്ണ്ങ്ങളെ ഖല്‍ബ് പെടയും. മ്മള് വെറ്തെ വായും പൊളിച്ച് ചിരിച്ചാലൊന്നും ഓരെ ഇഷ്ടം കിട്ടണം
ന്നില്ല. മനസ്സ്ല് തട്ട്ന്ന ഒര് കഥ വേണം. ആ കഥക്കൊത്ത് അഭിനയിക്കിം വേണം.

fet1
ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങള്‍ കുറച്ച് കുട്ടികള് ളുഹ്റ് നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോയി.  അതൊരു പരീക്ഷാ ദിവസമായിരുന്നു.  ഉത്തരങ്ങളെല്ലാം പച്ചവെള്ളം പോലെ എഴുതിവച്ചിട്ടാണ് ഞങ്ങള്‍ എറങ്ങിയത്.  മനക്കണക്ക് അറിയുന്നതു കൊണ്ട്  കണക്ക് പരീക്ഷ എനക്ക് എളുപ്പമായിരുന്നു.  പള്ളീലെത്തി ഉത്തരങ്ങള് നന്നായി എഴുതിയ സന്തോഷത്തില് നിസ്കാരത്തിനിടയില്‍ അറിയാണ്ട് രണ്ടുവരി ഹിന്ദി പാട്ട് ചുണ്ടില് വന്നുപോയി.
ലേകേ പഹ്ലെ......
പ്യാര്‍ പരേഗോ.....
നിസ്കാരത്തിന് നിന്ന കുട്ടികള്‍ അതുകേട്ട് ചിരിച്ചു.
ഉസ്താദ് ഒരു വടിയുമായി വന്ന് ഓരോരുത്തരെയും അടുത്തു വിളിച്ച് ചന്തിക്ക് പടപടാ അടി തൊടങ്ങി.
അതിനിടയില് അഴികളില്ലാത്ത ജനാലയിലൂടെ ഞാന്‍ എറങ്ങി ഓടി.  ഓടിക്കെതച്ച്  ചെന്നുപെട്ടത് സ്കൂളിലെ പ്രഭാകരന്‍ മാഷെ മുന്നില്.  എന്നോട് വളരെ പിരിശമുള്ള മാഷാണ്. fet2സാഹിത്യസമാജത്തില് എനിക്ക് മോണോ ആക്ട് പഠിപ്പിച്ച് തന്നത് പ്രഭാകരന്‍ മാഷാണ്.  എന്റെ കെതപ്പും മുഖത്തെ പരിഭ്രമവും കണ്ട് മാഷ് ചോദിച്ചു: “എന്താടാ പറ്റിയത്?”
ഞാന്‍ നടന്നത് നടന്നതുപോലെ പറഞ്ഞു.  പ്രഭാകരന്‍ മാഷ് എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു:  “പള്ളി ദൈവത്തി ന്റെ ആലയമാണ്.  അവിടെ അച്ചടക്കത്തില് നില്‍ക്കേണ്ടേ? പ്രാര്‍ത്ഥനയില്‍ സിനിമാ പാട്ട് പാടിയത് ശരിയായില്ല....”
അതിനു ശേഷമാണ് രസം.  പ്രഭാകരന്‍ മാഷ് എന്നെയും കൊണ്ട് പള്ളിയില് പോയി. ഉസ്താദിനെ കണ്ടു.  ഇവന് മാപ്പ് കൊടുക്കണമെന്ന് പറഞ്ഞു.  ഉസ്താദ് എന്റെ കൈ പിടിച്ചു.
“സാരില്ല്യ.  കുട്ടികള് പാട്ട് പാടുന്നതും പടച്ചോന് ഇഷ്ടാ..... പക്ഷേ പ്രാര്‍ത്ഥനയില്‍ അങ്ങനെ പാടില്ല....“
നല്ല ഉസ്താദ്.  നല്ല മാഷ്...
കൊള്ളിക്കഷ്ണം പോലൊരു പയ്യന്‍
ചെറുപ്പത്തില് ഒട്ടും കോലമില്ലായിര്ന്ന് എന്റെ ശരീരം. കൊള്ളിക്കഷ്ണം പോലെയുള്ള ഈ ശരീരവുമായിട്ടാണ് ഞാന്‍ സ്റേജില്‍ കയറി മോണോആക്ട് കളിച്ചത്. എന്നെ കാണുമ്പഴേ കുട്ടികള് ചിരിച്ചു വീഴുവായിര്ന്നു. ഞാനാകട്ടെ അവരെ പരമാവധി ചിരിപ്പിക്കാന്‍ ശ്രമിച്ചു. സങ്കടങ്ങള്‍ക്കുള്ള മരുന്നാണല്ലോ ചിരി. പൊരയില്‍ പോയാല്‍ ചിരിക്കാന്‍ പ്രത്യേകിച്ചൊന്നുല്ലായിര്ന്നു. സ്കൂളില് പോകുമ്പോഴാണ് മനസ്സിനൊരു സുഖം കിട്ടിയത്.

നാടകത്തിന്റെ അരങ്ങില്‍
“ങ്ങള് ന്റെ നാടകത്തില് അഭിനയിക്കണം” ഇബ്രാഹിം പറഞ്ഞു,
ഇബ്രാഹിം വേങ്ങരയുടെ നാടകം കേരളം കണ്ട ഏറ്റവും വലിയ നാടകങ്ങളില്‍ ഒന്നാണ്.
“ഇരുപത്തഞ്ച് കൊല്ലായിട്ട് ഞാന്‍ നാടകരംഗത്തില്ല ഇബ്രായിനെ. പിന്നെ ഇപ്പം അഭിനയിക്കുമ്പം ശരിയാവ്വോ?”
ഇബ്രാഹിം ധൈര്യം തന്നു. അപ്പം മനസ്സില് നിയ്യത്താക്കി. അഭിനയിക്ക്ക തന്നെ. അബൂസയ്യാദ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ബദറുല്‍ മുനീറിന്റെയും ഹുസുനുല്‍ ജമാലിന്റെയും പ്രേമം കലക്കിക്കളയുന്ന ഹമുക്ക്. മാപ്പിള നാരദന്‍ എന്ന് വേണേങ്കില്‍ പറയാം. ഇബ്രാഹിമിനോട് സ്ക്രിപ്റ്റ് വാങ്ങി സമയം കിട്ടുമ്പം ഞാന്‍ പഠിച്ചു. അഭിനയിച്ചു. ശരിക്കും കോരിത്തരിപ്പിച്ചു ആ വേഷം. ആളുകള്‍ക്കും ഇഷ്ടായി. നാടകം കഴിഞ്ഞപ്പം ടി.കെ ഹംസ കൈപിടിച്ച് അഭിനന്ദിച്ചു.
ബദറുല്‍ മുനീറും ഹുസുനുല്‍ ജമാലും എന്ന നാടകത്തിലായിരുന്നു ഞാനഭിനയിച്ചത്. ഓ, എന്തൊരു പ്രേമകാവ്യമാണ് ബദറുല്‍ മുനീറും ഹുസുനുല്‍ ജമാലും! അതെഴുതിയത് മുസ്ളീം കാളിദാസനാണ്. എന്നാല്‍ പുതിയ തലമുറയിലെ  ഞമ്മളെ കുട്ട്യേള് ഇതൊന്നും വായിക്കുന്നില്ല. ഓര്ക്ക് പൈങ്കിളി പ്രേമം മതി. ബദറുല്‍ മുനീറും ഹുസുനുല്‍ ജമാലും ക്ളാസിക് പ്രേമമാണ്.


അന്നൊക്കെ മനുഷമ്മാര് തമ്മില് കലയുടെ കാര്യമാകുമ്പോള്‍ വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകുമായിരുന്നു. വലിയ കലാകാരന്മാരടടുത്തേക്കും കുട്ടികള്‍ക്ക് അവരുടെ സംശയങ്ങളുമായിട്ട് പോകാം. ‘ങ്ങ്ള് കുട്ട്യോളല്ലേ, ദൂരെ പോ’ എന്നും പറഞ്ഞ് ആരും ആട്ടിപ്പായിക്കില്ല. തെരുവില്‍ വയറ്റത്തടിച്ചു പാട്ടുപാടിക്കൊണ്ടിരുന്ന ഒരു കുഞ്ഞിനെ എടുത്തു വളര്‍ത്തിയ പോലീസ് കോfet3ണ്‍സ്റബിള്ന്റെ കഥ നിങ്ങള് കേട്ടിട്ടുണ്ടോ? തെരുവില്‍ വിശപ്പു സഹിക്കാന്‍ വയ്യാണ്ട് പാട്ടുപാടിയ ആ ചെക്കനാണ് പിന്നീട് ബാബുരാജായി തീര്‍ന്നത്. മലയാളികളുടെ മുഴുവന്‍ ഖല്‍ബു കവര്‍ന്ന പാട്ടുകാരന്‍.
ബാബുരാജിനെയും കോഴിക്കോട് അബ്ദുള്‍ഖാദറിനെയുമൊക്കെ ചെറുപ്പത്തിലേ എടുത്തു വളര്‍ത്തിയ ഒരു മനുഷ്യന്ണ്ട്, കോണ്‍സ്റബിള്‍ കുഞ്ഞഹമ്മദ്ക്ക. പോലീസ് എന്നു കേള്‍ക്കുമ്പോള്‍ പേടിയാണല്ലോ സാധാരണ ഉണ്ടാവുക? ഒരു കപ്പടാ മീശയും കൈയില്‍ ലാ ത്തിയുമായി നില്ക്കുന്ന ചിത്രങ്ങളാണ് നമ്മള്‍ സാധാരണ കാണുക. എന്നാല്‍ കോണ്‍സ്റബിള്‍ കുഞ്ഞഹമ്മദ്ക്ക അങ്ങനെയായിരുന്നില്ല. കോഴിക്കോട്ടെ കുട്ടികള്‍ക്ക് അദ്ദേഹം സ്നേഹമുള്ള കുറെ ഓര്‍മകള്‍ നല്കി. ആ തണലില് പലരും വലിയ കലാകാരന്മാരായി വളര്‍ന്നു. ഇപ്പളും ഞാന്‍ പറയാറുണ്ട്, കലയുള്ളിടത്ത് കലാപമുണ്ടാവില്ല. കലാകാരന്മാര്‍ ‘കൊലാകാരന്മാര്‍’ക്കെതിരാണ്. എല്ലാ മനുഷ്യരും ജാതിമതഭേദമെന്യേ സംഗീതം കേള്‍ക്കുന്നു. സിനിമയും നാടകവും കാണുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയില് മമ്മൂട്ടിയും മാമുക്കോയയും അഭിനയിക്കുന്നു. യൂസഫലി കേച്ചേരി എഴുതിയ പാട്ട് യേശുദാസ് പാടുന്നു. ആരും ജാതിയും മതവും നോക്കുന്നില്ല. കലാകാരന്മാര്‍ക്കിടയില്‍ ദൈവം ഇരിക്ക്ന്ന്ണ്ട് എന്നാണ് എന്റെ അനുഭവം. മനുഷ്യരെല്ലാം സമന്മാരായി കാണാന്‍ നമ്മളെക്കാള്‍ ആഗ്രഹിക്കുന്നത് ദൈവമാണല്ലോ. നിങ്ങള്‍ ഒരു സിനിമാ ടാക്കീസില്‍ പോയി നോ ക്കൂ, അ വിടെ എല്ലാ മതസ്ഥരെ യും കാ ണാം. നാടക സദ സ്സും അങ്ങ നെ തന്നെ. അതുകൊണ്ട് കുട്ടികളില്‍ കലാവാസന വളര്‍ ത്തണം എന്നതാണ് എന്റെ ജീവിതം നല് കുന്ന അനുഭവപാഠം. ലോകത്ത് വാശിയും മത്സരവുമൊക്കെ കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല നല്ല പാട്ടുകേള്‍ക്കുമ്പഴും നല്ല നല്ല പുസ്തകങ്ങള്‍ കാണുമ്പഴും നല്ല നല്ല ചിന്തകള്‍ മനസ്സില് വരും. ഖല്‍ബിലെ തിന്മകളെല്ലാം തന്നെ അതില്‍ ഒഴുകിപ്പോകും. നല്ല കല്‍ക്കണ്ടംപോലെയുള്ള ഖല്‍ബ്... എന്തൊരു മധുരമായിരിക്കും ജീവിതത്തിന്!fet5

മധുരമുള്ള മനുഷ്യര്‍
കോഴിക്കോടന്‍ ഹല്വകള്‍ ലോകപ്രസിദ്ധാണല്ലോ. കോഴിക്കോട്ടെ ആള്‍ക്കാരെ മനസ്സിന്റെ രുചിയാണ് ആ ഹല്വകള്‍ക്ക്. കോഴിക്കോട്ടുകാരെ ആര്‍ക്കും കയ്ക്കില്ല. മധുരം ള്ള മനുഷ്യരാണ് കോഴിക്കോട്ടുകാര്. നമ്മളിത് കോഴിക്കോട്ടുകാരനായതുകൊണ്ട് പറയ്യല്ല. ദുനിയാവില്‍ ഒരുപാട് ആളുകളെ നമ്മള് കണ്ടിട്ട്ണ്ട്. എന്നാല്‍ കഴുകിയ പിഞ്ഞാണം പോലത്തെ മനസ്സുള്ള ആളുകള്‍ കോഴിക്കോട്ടുകാരാ...

ചിരിവര്ന്ന ഒര് നേര്‍ച്ച

ന്റെ കുട്ടിക്കാലത്ത് ഓര്‍ക്കുമ്പം തന്നെ ചിരിവര്ന്ന ഒര് നേര്‍ച്ചണ്ട്.  ഉറുമ്പ് നേര്‍ച്ച.  ങ്ങള് കേട്ട്ട്ട്ണ്ടോ? ണ്ടാവൂല.
പണ്ടത്തെ വീട്കളില് ചെതല് ശല്യോം ഉറുമ്പ് ശല്യോക്കെ കൊറച്ച് കൂടുതലാ.  ഇന്നത്തെപ്പോലെ അടച്ചൊറപ്പുള്ള ഷെല്‍ഫും പാത്രങ്ങളൊന്നും അന്ന് അടുക്കള
കളില്ണ്ടായിരുന്നില്ലല്ലോ.  അതോണ്ടെന്നെ ഉറുമ്പിനൊരു കൊയ്ത്താണ്.  ഉറുമ്പ് ശല്യം കൂടി വരുമ്പം ചെലര് ചൂട്വെള്ളം ഒഴിക്കും.  ചെലര് മണ്ണെണ്ണ.  എന്നാ മറ്റ് ചെലര് കുട്ട്യോളെ വിളിച്ച് നേര്‍ച്ച കഴിപ്പിക്കും.  ഉറുമ്പ് നേര്‍ച്ചാന്നാണ് പേര്.

ഈ പല്ലുവെച്ചോണ്ടൊരു പാട്ടോ?
ഈ പല്ലുവെച്ചോണ്ടൊരു പാട്ട് തീരെ കൈയൂല. ഫോട്ടോ ഫ്രെയിമ് ചെയ്താ ഫ്രെയിമിന് പൊറത്തായിരിക്കും മ്മളെ പല്ല്. ഇത് വെച്ചോണ്ട് മ്മക്കഭിനയിക്കാം. അഭിനയത്തിന് ഭാവമാണ് വലുത്. അഭിനയം ഒരു വല്യ കലയാണ്. അങ്ങനെളുപ്പം സാധിക്കുന്ന fet4ഒന്നല്ല. ഭംഗിള്ളൊരു മനുഷ്യന് ഒരു സുപ്രഭാതത്തില്‍ അഭിനയിച്ചു കളയാന്ന്ച്ചാ അത് നടക്ക്ന്ന കേസല്ല. നമ്മള് അന്യരുടെ അനുഭവത്തെ ഉള്ളിലോട്ട് വലിച്ചെടുത്ത് അത് സ്വന്തം അനുഭവമായി പൊറത്ത് വരുന്നതാണ് അഭിനയം. പാട്ടും അങ്ങനെതന്നെ. പടച്ചോന്‍ കൊടുക്കുന്ന ഒരു കഴിവ്. അന്നം പോവുന്ന തൊണ്ടയിലൂടെ വാക്കുകളുടെ ഒരു പൊറപ്പെടല്. അതിന് വല്യ കഴിവ് വേണം. ആ കഴിവ് ബാബുക്കാക്ക്ണ്ട്, ഖാദര്‍ക്കാക്ക്ണ്ട്, ദാസേട്ടന്ണ്ട്. നമ്മ്ക്കില്ല. നമ്മ്ക്കതാകേം വേണ്ട. പാട്ടുകേള്‍വിക്കാരനായാല് മതി. നല്ല നല്ല പാട്ട്കള് കേക്കണം. കേട്ട് കേട്ട് ചെവിക്കും ഖല്‍ബിനും കുളിര്‍മ വരണം. ഖല്‍ബില്‍ കൊള്ളുന്ന പാട്ടുകളായിര്ന്നല്ലോ ബാബുക്ക പാടിയത് തെകച്ചും.
ഇപ്പളും പാട്ട്കള്ണ്ട്. ഓരോ പെണ്ണിന്റെ പേരിലും ഓരോ ആല്‍ബം. പ്രേമം മാത്രമാണോ ഈ ലോകത്ത്ള്ളത്? ഇപ്പളത്തെ മാപ്പിളപ്പാട്ട് കേട്ടാ അങ്ങനെ തോന്നും. നീയില്ലെങ്കില്‍ ഞാനില്ല, ഞാനില്ലെങ്കില്‍ നീയില്ല... ഒലക്കപ്പത്തായം!


അള്ളാഹുള്ളാ ലാ ഇലാഹ്
ഉറുമ്പിനെ ചൊല്ലി സ്വൈ
ര്യല്ലാ....
അള്ളാഹുള്ളാ ലാ ഇലാഹ്
ഉറുമ്പിനെ ചൊല്ലി സ്വൈര്യം താ
ഇതായിരുന്നു ബൈത്ത് (കീര്‍ത്തനം).  ഇങ്ങനെ കൊറേ നേരം ചൊല്ലും.  ചൊല്ലിക്കഴിയുമ്പം അരി വറുത്തത് തേങ്ങയിട്ട് തിന്നാന്‍ തരും. കുടാണ്ട് ഒരാള്‍ക്ക് ഒരണേം.
നേര്‍ച്ച കഴിച്ചാ ഉറുമ്പ് പോവ്വോ? പക്ഷേ, അതൊരു വിശ്വാസം.

പള്ളീലെ തമാശ

നോമ്പിന്റെ ഇരുപത്തേഴിന് പള്ളികളില് ഒരു തമാശ നടക്കാറ്ണ്ട്.  മുളക്കമ്പ്ന്ററ്റത്ത് ഒരു ചെറിയ കയറ് തൂക്കിപ്പിടിച്ച് എല്ലാ പൊരേലേക്കും നടക്കും.  റാത്തീബ് പള്ളിക്കലെ തമാശ, കണ്ണംപറമ്പ് പള്ളീ ലെ തമാശ, നൈനാം പള്ളീലെ തമാശ ഇങ്ങന്യൊക്കെ പറഞ്ഞാണ് കുട്ട്യേള് പോവ്വാ. ചെലര് ഈ മൊളക്കമ്പ്ല് വെളിച്ചെണ്ണ ഒഴിച്ച് തരും. ചെലര് പൈസ തരും.  പൈസ കുട്ട്യേക്കും വെളിച്ചെണ്ണ പള്ളീലേക്കുമാണ്.  പൈസ കിട്ടാനായിരുന്ന് എല്ലാരും ദുആ (പ്രാര്‍ത്ഥന) ചെയ്തത്.  പള്ളീല് അന്ന് നേര്‍ച്ച്യായി ചീരണി (അപ്പം) ണ്ടാവും.  നല്ല രസമായിരുന്നു.  പള്ളിക്ക് പൊറത്ത് തീകൊളുത്തി പന്തംകൊണ്ട്ള്ള പ്രകടനവും മണ്ണെണ്ണ വായിലൂതി തീ പറപ്പിക്കുന്ന കള്യോക്കെ നടക്കും.  അത്യാവശ്യം ചെറിയൊരു ചന്തേംണ്ടാവും.  
സത്യത്തില് ഇതിനൊന്നും മതപരമായ ഒരര്‍ത്ഥംണ്ടായിട്ടല്ല.  ഓരോ പ്രദേശത്തുംള്ള ഓരോ ആചാരങ്ങള്.

ബഷീര്‍ക്കാന്റെ സാഹിത്യംfet6

ബഷീര്‍ക്കാന്റെ മാങ്കോസ്റിന്‍ ചോട്ടിലിര്ന്ന് ആ മന്ഷ്യന്റെ വര്‍ത്താനം കേട്ട നിക്ക് ങ്ങളെ ഇപ്പളത്തെ സാഹി ത്യം കേട്ടാല് അത്രക്കങ്ങ് പേടി വരൂല. ബഷീര്‍ക്കാന്റെ കഥേല് കൊറെയൊക്കെ മൂപ്പര് അനുഭവിച്ച് തീര്‍ത്ത കാര്യങ്ങളല്ലേ? പച്ച ജീവിതം അനുഭവിച്ച് അത് പച്ച ഭാഷേല് എഴ്തി. ഭയങ്കര സാഹിത്യല്ലേ ബഷീര്‍ക്കാന്റെ സാഹിത്യം? മൂപ്പര്ടെ സുലൈമാനിപോലെത്തന്ന്യാ ആ ഭാഷ. മ്മക്ക് കുടിക്കാനങ്ങ് തോന്നും. സിനിമയായാലും സാഹിത്യായാലും അയ്ന് രുചിണ്ടാവണം. ടേസ്റ്
എല്ലാത്തിനും ഒരു പ്രധാന കാര്യാ. കൈക്ക്ന്ന അനുഭവം വായിക്ക്മ്പം വായനക്കാര്‍ക്കും അതങ്ങനെത്തന്നെ കയ്ക്കണം. കയ്ച്ച് തുപ്പാന്‍ തോന്നണം. ഉപ്പും മൊളകും പഞ്ചാരേം പോലൊക്കെത്തന്ന്യാ ഈ ഭാഷാന്ന് പറയ്ന്ന സാധനോം. മ്മള് സാഹിത്യം പറയല്ല. ങ്ങളാലോചിച്ച് നോക്ക്, ഓരോന്നിനും ഓരോ രുചില്യേ?

താഹ മാടായി