KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വീടുകളുടെ പരിണാമം


pallikoodam
ഇന്ന് ലോകമെമ്പാടുമുള്ള വീടുകളുടെ വൈവിധ്യം കണ്ടാല്‍ അത്ഭുതപ്പെടാന്‍ വകയുണ്ട്.  പണ്ടുപണ്ടത്തെ രീതിയിലുള്ള കുടിലുകളും ഏറുമാടങ്ങളും ഇപ്പോഴും ബഹുനില മാളികകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഒപ്പം ഒറ്റയ്ക്കും തെറ്റയ്ക്കും ലോകം മൊത്തം കാണാം. ഇന്ത്യയെന്നോ അമേരിക്ക എന്നോ അതിന് വ്യത്യാസമില്ല.veedu
മനുഷ്യവാസത്തിന്റെ ആരംഭകാലത്ത് മനുഷ്യര്‍ പുറംപോക്കിലും ഗുഹകളിലും വന്‍മരങ്ങളുടെ പോടുകളിലും വൃക്ഷശിഖരങ്ങളിലും കഴിഞ്ഞിരുന്നു. പിന്നെ പക്ഷികളെപ്പോലെ സ്വന്തം പാര്‍പ്പിടം പണിയാന്‍ തുടങ്ങി. ആദ്യമൊക്കെ അതാതിടത്തെ ഓലയും പുല്ലും മരക്കഴകളും ഉപയോഗിച്ച് കുടിലുകള്‍ ഉണ്ടാക്കി. പതുക്കെ മെഴുകിയ തറകളും തിണ്ണകളും ചെറ്റകളും മണ്‍ഭിത്തികളും തട്ടികകളും തട്ടുകളും വന്നു.
കൃഷിയും പരിഷ്കൃതിയും വന്നപ്പോള്‍ സ്ഥിരമായ വീടും ഉണ്ടായി. ഓരോ പ്രദേശത്തും അതാതു ദേശത്തിന്റെ കാലാവസ്ഥയ്ക്കും ഭൂമിയുടെ നിരപ്പിനും ചരിവിനും ഉയരത്തിനും അനുസരിച്ച് ആലയങ്ങള്‍ വന്നു.
എന്റെ കുട്ടിക്കാലം മുതല്‍ പരിചിതമായ വീടുകളുടെ ചെറിയ അവലോകനമാണ് ഇനി നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റ വീടും മുറ്റവും പറമ്പും ചേര്‍ന്ന ഒരു സംവിധാനം കേരളത്തിന്റെ പ്രത്യേകതയാണ്. കേരളത്തിന് വെളിയില്‍ ഒന്നൊന്നോടുചേര്‍ന്ന കൂരകളുടെ കൂട്ടമോ വീടുകള്‍ അഭിമുഖമായ തെരുവുകളോ വന്‍മതിലിനുള്ളില്‍ ഒരുപാടു കുടുംബങ്ങള്‍ ഒന്നിച്ചു കഴിയുന്ന സംവിധാനമോ ആണുള്ളത്. കേരളത്തിന്റെ ഈ പ്രത്യേകത നാം കാണുന്നത് ഇന്ത്യയ്ക്കു വെളിയില്‍ മായന്‍ ഗോത്രവര്‍ഗങ്ങളിലോ ചില യൂറോപ്യന്‍ രാജ്യങ്ങളിലോ ആണ്.  
ചെറിയ കുടിലുകള്‍ കഴിഞ്ഞാല്‍ തുറന്ന ഒരു പൂമുഖവും പിന്നില്‍ ഒരു അറയും അതിനോടു ചേര്‍ന്ന് ഒരു വാടാവും ആയാല്‍ പഴയ ഒരു ചെറു വീടായി. ചിലപ്പോള്‍ അടുക്കള അതില്‍ത്തന്നെയോ പ്രത്യേകമായോ ഉണ്ടാകും. പിന്നീട് ഒരു നടുമുറ്റം ഉള്ള നാലുകെട്ടുകള്‍, രണ്ടു നടുമുറ്റമുള്ള എട്ടുകെട്ടുകള്‍, അവയുടെ ഇരട്ടിപ്പുകള്‍, ഇരുനില മാളികകള്‍, പത്തായപ്പുരകള്‍ എന്നിവ വന്നു. വീടുകള്‍ക്ക് വരാന്തകള്‍ ഉണ്ടാകും. വാതിലുകള്‍ പൂട്ടിയിടുക പതിവല്ല.
വടക്കന്‍ കേരളത്തില്‍ തൃശൂര്‍ മുതല്‍ പഴയ രീതിയിലുള്ള ഇരുനില വീടുകള്‍ കാണാം. രണ്ടാം നില പൊക്കം കുറഞ്ഞതും ഒന്നാം നിലയേക്കാള്‍ പൊveedu1തുവേ ചെറുതും ആയിരിക്കും. വീടിന്റെ വലിപ്പം അനുസരിച്ച് രണ്ടും മൂന്നും നാലും നിലകള്‍ ആയി പടര്‍ന്നു വരും.
പിന്നീട്, തുറന്ന പൂമുഖം ഇല്ലാതെ നെട്ടനെ ഒരു വലിയ മുറി മുമ്പിലും പിറകില്‍ മൂന്നോ നാലോ മുറികളും ആയി പുതിയ പരിഷ്കൃത വീടുകള്‍ വന്നു. ഇവയില്‍ ചിലതിന് അടുക്കള പ്രത്യേകമായും ചിലതിന് നടുമുറ്റവും ഉണ്ടാകും.
തിരുവിതാംകൂറിലെ നാലുകെട്ടും മലബാറിലെ നാലുകെട്ടും തമ്മില്‍ വ്യത്യാസമുണ്ട്. തിരുവിതാംകൂറിലെ നാലുകെട്ട് നിലത്ത് പടര്‍ന്ന് കിടക്കുമ്പോള്‍ മലബാറിലെ നാലുകെട്ട് മുകളിലോട്ടുള്ള എടുപ്പുകളാല്‍  എഴുന്നു നില്‍ക്കും.
ഇതിനിടയിലും ആഴ്വാഞ്ചേരി മന, ദേശമംഗലം മന തുടങ്ങിയ അതിവിസ്തൃതമായ ഭവനങ്ങളും സമ്പന്നരായ മലബാര്‍ മാപ്പിളമാരുടെ ഗൃഹങ്ങളും പള്ളിമണിമേടകളും വമ്പിന്റെ പ്രത്യക്ഷങ്ങള്‍ ആയി ഉണ്ടായിരുന്നു.
ഇന്ന് ലോകത്ത് എവിടെയുമുള്ള മാതൃകയില്‍ സദനങ്ങള്‍ കാണാം. പൊതുവേ പുറത്തേക്ക് ഒറ്റ വാതില്‍ മാത്രമായിട്ടുള്ളതും നടുമുറ്റങ്ങള്‍ ഇല്ലാത്തവയുമാണ് നവീന ഭവനങ്ങള്‍. ചിലര്‍ പരീക്ഷണാര്‍ത്ഥം മണ്‍ഭവനങ്ങളും നാലുകെട്ടു മാതൃകയിലുള്ള വീടുകളും നിര്‍മിക്കുന്നുണ്ട്.
പഴയ വീടുകളോടു ചേര്‍ന്ന് ചായിപ്പും പുറത്ത് കളീലുകളും എരുത്തിലുകളും ഉണ്ടായിരുന്നു. ചിലര്‍ക്ക് കുളിപ്പുര മാളികകളും ഉണ്ടാവും. പുതിയ വീടുകളില്‍ ചിലയിടങ്ങളില്‍ ‘ഔട്ട്ഹൌസുകള്‍’ ഉണ്ട്.
വീട് നിര്‍മിച്ചിരുന്ന സാമഗ്രികള്‍ക്കും മാറ്റം വന്നു. പണ്ട് മുളയും തെങ്ങും സാധാരണ തടിക്കഴകളും മേല്‍ക്കൂരകള്‍ക്ക് ഉപയോഗിച്ചിരുന്നു. പുല്ല്, വയ്ക്കോല്‍, പനയോല, തെങ്ങോല എന്നിവ പുര മേയാന്‍ ഉപയോഗിച്ചിരുന്നു. കൂടുതലും തെങ്ങോല മേഞ്ഞ പുരകള്‍ ആയിരുന്നു. പശപ്പുള്ള മണ്ണു കുഴച്ചുവെച്ച് ഭിത്തികള്‍ ഉണ്ടാക്കിയിരുന്നു. ചാണകം മെഴുകി പുറം പൂശി.
പിന്നെ വെട്ടുകല്ലുകളും കുമ്മായവും കാതലുള്ള തടികളും ഭവന നിര്‍മാണത്തിന് ഉപയോഗിച്ചു. ഇഷ്ടിക വരവായി. സിമന്റും ഓടുകളും വന്നു. വിദേശ സമ്പര്‍ക്കത്താല്‍ നല്ല പൊക്കവും ഇടവും ഉള്ള വലിയ വീടുകള്‍ വന്നു. പത്മനാഭപുരം കൊട്ടാരം പോലെ വാസ്തുശില്പ മഹിമയുള്ള കെട്ടിടങ്ങളും വന്നു. ഇന്ന് തൊണ്ണൂറ്റിയൊമ്പത് ശതമാനവും വാര്‍ക്ക വീടുകളും ഫ്ളാറ്റുകളും ആണ്. പഴയ ഓര്‍മയ്ക്കായി ഓടിന്റെ വര്‍ണ മാതൃക തീര്‍ക്കുന്നവരും ഓടിട്ട രണ്ടാം മേലാപ്പ് ഉണ്ടാക്കുന്നവരും ഉണ്ട്. പണ്ടത്തെ വീടുകള്‍ക്ക് മുഖപ്പില്‍ കൊത്തുപണികള്‍ കൊണ്ടുള്ള മനോഹരമായ ‘കോടി’കളും അകത്ത് തട്ടുമ്പുറങ്ങളും ഉണ്ടായിരുന്നു.
തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അകത്തോട്ട് തുടര്‍ന്നു veedu3പോകുന്ന മുറികള്‍. പാലക്കാടും ആലത്തൂരും ആണ് ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങള്‍ ഉള്ളത്.
ഇതെല്ലാമാണെങ്കിലും പാതയോരത്തും കനാലുകളുടെ വക്കിലും പാലങ്ങളുടെ മൂട്ടിലും റെയില്‍വേപ്പാളങ്ങളുടെ പുറംപോക്കിലും പ്രാകൃതമായ ചാളകള്‍ കാണാം. വീടില്ലാത്തവരും ഉണ്ട്. കടല്‍ത്തീരത്തെയൂം മലമണ്ടകളിലെയും സാധാരണ
വീടുകള്‍ക്കു വ്യത്യാസം ഉണ്ട്.
പണ്ട് തുറന്നു കിടന്ന വീടുകള്‍ ആയിരുന്നു. ഇന്ന് മതിലിനുള്ളില്‍ വാര്‍ത്ത മുറ്റങ്ങളോടുകൂടി അടഞ്ഞു കിടക്കുന്ന വീടുകള്‍ ആണ്.
ചില സമ്പന്നര്‍ പഴയ നാലുകെട്ടും എട്ടുകെട്ടും വാങ്ങി നവീകരിച്ച് ഭംഗിയുളള ഭവനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ബേക്കര്‍ സായിപ്പിനെപ്പോലുള്ളവര്‍ വില കുറഞ്ഞ വീടുകള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചു. വീടിന്റെ ഒരിഞ്ചുപോലും പാഴാക്കാതെ ഉപയോഗപ്രദമാകും മട്ടില്‍ ആണ് ഇത്തരം വീടുകള്‍. എന്നാല്‍ കേരളത്തിലെ വലിയ വീടുകള്‍ക്ക് എടുപ്പുകള്‍ക്കനുസൃതമായി അകത്ത് സൌകര്യമില്ല.
ഭവന നിര്‍മാണത്തില്‍ സമ്പാദ്യം മുഴുവന്‍ ധൂര്‍ത്തടിക്കുന്നവരും ‘ഘമിറരെമുല അവെേലശേര’ നോക്കാത്തവരും
ധാരാളം.
കേരളത്തിലുണ്ടായിരുന്ന എല്ലാത്തരും വീടുകളുടെയും ഒരു മാതൃകാസമുച്ചയം എവിടെയെങ്കിലും ഉണ്ടാകുമായിരുന്നെങ്കില്‍ നല്ലതായിരുന്നു.
വീടിന്റെ അകവും പുറവും പരിസരവുമായി ബന്ധപ്പെട്ട മറ്റ് അനവധി കാര്യങ്ങള്‍ ഉണ്ട്. അവ ഓരോന്നും ഓരോ വിഷയമാണ്.

ഡി വിനയചന്ദ്രന്‍