KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പൂവണ്ട്
ilam1ilamthalir
വണ്ടേ വണ്ടേ പൂവണ്ടേ
പൂവിലിരിക്കും പൂവണ്ടേ
പൂവിലിരിക്കാന്‍ പോകണ്ടേ
തേന്‍ നുകര്‍ന്ന് കുടിക്കണ്ടേ.
വരികെന്നരികെ കരിവണ്ടേ
വിരിയും പൂവിലിരുത്താം ഞാന്‍
പനിനീര്‍ പൂവിതാ നില്‍ക്കുന്നു
പരിമളമെങ്ങും വീശുന്നു.
പലതരമിങ്ങനെ സല്‍ക്കാരം
നിനക്കു ഞാനിന്നേകീടാം,
പൂവില്‍ മെല്ലെയിരുന്നാട്ടെ
തേന്‍ കുടിയങ്ങു തുടര്‍ന്നാട്ടെ.
ലഹരി പിടിച്ച് കിടക്കുന്നോ?
ലതയിലുറക്കം തൂങ്ങുന്നോ?
മുള്ളുകള്‍ കൊള്ളും നിന്‍ മെയ്യില്‍
ചിറക് മുറിഞ്ഞേ പോകൂല്ലോ.
കൂട്ടരുമൊത്ത് പറക്കേണ്ടേ
പാറി പാറി പോകേണ്ടേ?
കൂകൂ എന്നിതാ തേന്മാവില്‍
കൂകുന്നു കുയില്‍ പൂങ്കാവില്‍
നീയും മൂളിപ്പാടൂല്ലേ
നിന്നുടെ പാട്ടും രസമുണ്ടേ.

മന്യഗോപ്,
ക്ളാസ്: 7 ഡി,
ജെ എം യു പി സ്കൂള്‍,
ചെറുപുഴ