KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴുപ്പാടുകള്‍


ilamthalirilam2
മുറ്റത്തെ ചെമ്പകപ്പൂവുകള്‍ പോലവേ
യോര്‍മകള്‍ പൂക്കുന്നിതെന്റെയുള്ളില്‍
ചക്കരമാവിന്റെ താഴ്ന്നൊരാ
ചില്ലയില്‍
ഊഞ്ഞാലുകെട്ടി ഞാനാടീ
മധുവൂറും മാമ്പഴം കൈക്കുമ്പിള്‍
നിറയവേ
സമ്മാനമായി നീ തന്നൂ
വെയിലിന്നസഹ്യമാം ചൂടിലെനിക്കെന്നും
തണലായി മാറി നീ നിന്നൂ
കണ്ണീരില്‍പോലും മഴവില്ലു തീര്‍ക്കുന്നു
നിന്‍ സ്നേഹലാളനയെന്നും
ഒരു മഴുപ്പാടെന്റെയുള്ളില്‍ തുളഞ്ഞുവോ
നിന്നെ മുറിച്ചു മാറ്റുമ്പോള്‍?
ഒരു മാത്ര കൊണ്ടെന്‍ സഹോദരനൊപ്പമെന്‍
തോഴനും നഷ്ടമായ്പ്പോയീ
കണ്ണീര്‍ക്കണങ്ങളാലന്ത്യപുഷ്പങ്ങള്‍ നിന്‍
കാല്‍ക്കല്‍ ഞാനര്‍പ്പിച്ചിടട്ടേ.

മഞ്ജു,
ക്ളാസ്: 7 ബി,
ജി യു പി എസ് ചെറുവണ്ണൂര്‍,
ചെറുവണ്ണൂര്‍ പി ഒ