KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഒരു കള്ളന്റെ പ്രാര്‍ത്ഥന
ilamthalirilam4
ദൈവമേ നീയെന്നെ കാത്തുകൊള്ളേണമേ
കൈവണങ്ങീടാം ഞാന്‍ നിന്നെയെന്നും
കുറ്റവാനെങ്കിലും ഭക്തനാമെന്റെയീ-
തെറ്റുകളെല്ലാം പൊറുക്കേണമേ
പോക്കറ്റടിക്കുമ്പോള്‍, മാല പൊട്ടിക്കുമ്പോള്‍
പാക്കരന്‍ ചേട്ടന്റെ ഓടു പൊട്ടിക്കുമ്പോള്‍
ചെറിയ കള്ളങ്ങള്‍ പറയുമ്പോള്‍, ചെയ്യുമ്പോള്‍
അരികില്‍ നിന്നെന്നെ നീ കാത്തിടേണേ
ചെയ്തതും ചെയ്വതും ചെയ്യുവാന്‍ പോണതും
തെറ്റുകളാണ് പൊറുക്കേണമേ,
എങ്കിലും ദൈവമേ നിന്നെ ഞാനിന്നോളം
നെഞ്ചിലേറ്റി പൂജ ചെയ്തുപോന്നൂ.
മുമ്പില്‍ നിന്നെന്നും പ്രണമിക്കയല്ലാതീ-
യമ്പല വിഗ്രഹം തൊട്ടില്ല ഞാന്‍
കള്ളനാണെങ്കിലും കൊള്ളരുതായ്മകള്‍
ഉള്ളമറിഞ്ഞു ഞാന്‍ ചെയ്തതില്ല
എങ്കിലുമെന്റെയീ പ്രാര്‍ത്ഥന കേള്‍ക്കാതെ
പിന്തിരിയാനാണു ഭാവമെങ്കില്‍
ഒന്നോര്‍ത്തുകൊള്ളുക നിന്നെയെടുത്തു ഞാന്‍-
വല്ലോര്‍ക്കും വിറ്റിട്ടു കാശു വാങ്ങും.
ബിപിന ടി വി
ക്ളാസ്:
ജി എച്ച് എസ് എസ്
ചായ്യോത്ത്