KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ജിമ്മിപ്പട്ടിയും മിന്നുപ്പൂച്ചയും

ilamthalir
അപ്പൂവിന് ജിമ്മി എന്നുപേരുള്ള ഒരു പട്ടിയും മിന്നു എന്നു പേരുള്ള ഒരു പൂച്ചയും ഉണ്ടായിരുന്നു. അപ്പുവിന് ജിമ്മിയെ ഒട്ടും ഇഷ്ടമായിരുന്നില്ല. അവilam7ന്‍ എപ്പോഴും ജിമ്മിയെ ഓടിക്കും. എന്നാല്‍ മിന്നുവിനെ എടുത്ത് മടിയില്‍ വെക്കുകയും കളിപ്പിക്കുകയും ചെയ്യും. മിന്നുവിനും ജിമ്മിയെ ഇഷ്ടമല്ലായിരുന്നു. അവള്‍ ജിമ്മിയുടെ അടുത്തു ചെന്ന് അഹങ്കാരത്തോടെ പറയും, “മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ ഞാന്‍ അപ്പുവിനോടു പറഞ്ഞ് നിനക്കിട്ട് നല്ല അടി തരീക്കും.” ജിമ്മിക്ക് മിന്നുവിനെ ഇഷ്ടമായിരുന്നു. അവന്‍ ഒന്നും മിണ്ടാതെ മാറിപ്പോയി കിടക്കും. മറ്റു പട്ടികളോ പൂച്ചയോ വന്നാല്‍ അവന്‍ അവരെ ഓടിച്ചുവിടും. ഒരു ദിവസം ജിമ്മി ഉറങ്ങിക്കിടന്ന സമയത്ത് അയല്‍ വീട്ടിലെ പട്ടി മിന്നുപ്പൂച്ചയെ ഓടിച്ചുകൊണ്ടുവന്നു. ചാടി എണീറ്റ ജിമ്മി ആ പട്ടിയെ ഓടിച്ചു. അവന്‍ ജിമ്മിയെ കടിച്ചു. വേദനകൊണ്ടു പുളഞ്ഞെങ്കിലും ജിമ്മി അവന്റെ കയ്യില്‍ നിന്നും മിന്നുപ്പൂച്ചയെ രക്ഷിച്ചു. ‘പാവം ജിമ്മി, അവനില്ലായിരുന്നെങ്കില്‍ എന്റെ കഥ കഴിഞ്ഞേനേ.’ മിന്നുവിന് സങ്കടം തോന്നി. അവള്‍ ജിമ്മിയുടെ അടുത്തുചെന്നു പറഞ്ഞു. “ജിമ്മി എന്നെ രക്ഷിച്ചതിന് നന്ദി. എന്റെ തെറ്റുകള്‍ ക്ഷമിക്കണം. ഇന്നു മുതല്‍ നമുക്ക് നല്ല കൂട്ടുകാരായി കഴിയാം.”

ദേവിമോള്‍ ആര്‍,
ക്ളാസ്: 4,
എന്‍ എസ് എസ്
ഗവ എല്‍ പി സ്കൂള്‍, മോനിപ്പള്ളി