KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മലമുകളിലെ കഥകള്‍

book
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് 2009 ല്‍ പ്രസിദ്ധീകരിച്ച ഗോത്രകഥകളുടെ സമാഹാരമാണ് ‘മലമുകളിലെ കഥകള്‍’. ഇന്ത്യയിലെ മലകളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള കഥകളാണ് കെ രാജേന്ദ്രന്‍ ശേഖരിച്ചിരിക്കുന്നത്.
ഈ കഥകളില്‍ ഗുണദോഷ വിചാരമുണ്ട്. അതിജീവനതന്ത്രങ്ങളുണ്ട്. യുക്തിവിചാരങ്ങളുണ്ട്. മനുഷ്യര്‍ പ്രകൃതിയുടെയും പ്രകൃതി മനുഷ്യരുടെയും ഭാഗമോ തുടര്‍ച്ചയോ ആണെന്നറിഞ്ഞ്, അനുഭവിച്ച്  ജീവിച്ചിരുന്ന കാലത്താണ് ഈ കഥകള്‍ രൂപം കൊണ്ടിരിക്കുന്നത്. ഇവയില്‍ മനുഷ്യരും മൃഗങ്ങളും മരങ്ങളും പറവകളും ഒരേ കൂട്ടായ്മയിലെ തന്നെ book4അംഗങ്ങ
ളാണ്.
മനുഷ്യര്‍ വീട് ഉണ്ടാക്കിയതെങ്ങനെ? അരുണാചല്‍ പ്രദേശുകാര്‍ വിശ്വസിക്കുന്നത് വീടുണ്ടാക്കാനുള്ള വിദ്യകള്‍ പറഞ്ഞു കൊടുത്തത് കാട്ടുപോത്തും ആനയും പാമ്പും മത്സ്യവുമാണെന്നാണ് (കഥ:വീട്).
‘കോന്തുകള്‍’ ഒറീസയിലെ ആദിവാസികളാണ്. കോന്തുസ്ത്രീകള്‍ അതീവ സുന്ദരികളാണ്. ഇവര്‍ കാട്ടിലൂടെ നടന്നു പോകുമ്പോള്‍ കാട്ടുപൂക്കള്‍ തല ഉയര്‍ത്തും. പക്ഷികളും മൃഗങ്ങളും നാലുപാടും കൂടും. (കഥ:സുന്ദരികളും വിരൂപകളും)
നാഗാലാന്‍ഡില്‍ ഓരോ ഗോത്രത്തിനും ഓരോ ഭാഷയുണ്ട്. പക്ഷേ ലിപികളില്ല.  ഒരു കാലത്ത് ലിപിയുണ്ടായിരുന്നു.  ലിപികള്‍ എഴുതി സൂക്ഷിച്ചിരുന്നത് ഒരു പശുവിന്റെ പുറത്തായിരുന്നു. ആ പശുവിനെ പട്ടികള്‍ തിന്നു. ആ പട്ടികളെ തല്ലിക്കൊന്ന് നാഗന്മാര്‍ തിന്നു. അന്നു മുതല്ക്കാണത്രേ നാഗന്മാര്‍ പട്ടിയിറച്ചി കഴിക്കാന്‍ തുടങ്ങിയത്! (കഥ:ഭാഷ).
ഉത്തരാഞ്ചല്‍, മിസോറാം, അരുണാചല്‍, ഹിമാചല്‍, ഒറീസ, അസം, ത്രിപുര, നാഗാലാന്‍ഡ്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ 25 കഥകള്‍. കുട്ടികള്‍ക്ക് ഈ കഥകള്‍ വായിച്ചു രസിക്കാം. അതോടൊപ്പം ഓരോ ഗോത്രത്തെയും അറിയാനുള്ള വാതിലുകള്‍ കൂടിയാണ് ഈ കഥകള്‍.

മലമുകളിലെ കഥകള്‍
കെ രാജേന്ദ്രന്‍
വില: 50.00,
പ്രസാധനം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട

സുജ സൂസന്‍ ജോര്‍ജ്