KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സത്യോം മര്യാദേം


nadodiവീട്ടില്‍ പണിക്കര്‍ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. മഹാപേടിത്തൊണ്ടനായിരുന്nadodi1നു അയാള്‍.
നേരം രാത്രിയായി. പണ്ടവും പണവുമൊക്കെ വീട്ടിലുണ്ട്. വല്ല കള്ളന്‍മാരും വന്നാലോ!
വാതിലും ജനലുമൊക്കെ പൂട്ടി പണിക്കര്‍ ഉറങ്ങാന്‍ കിടന്നു. തക്കം നോക്കി കള്ളന്‍മാരുമെത്തി.
പാത്തും പതുങ്ങിയും അവര്‍ മുറിയില്‍ക്കയറി പണ്ടവും പണവുമൊക്കെയെടുത്തു.
സംഗതി പണിക്കരും അറിഞ്ഞു. പക്ഷേ, മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ച്, മൂടിപ്പുതച്ച് അയാള്‍ ഒറ്റക്കിടത്തം കിടന്നു.
ഇതിനിടെ ഒരു കള്ളന്റെ കാല്‍ അബദ്ധത്തില്‍ പണിക്കരുടെ കയ്യില്‍ തട്ടി.
“ഒരു പൂച്ചയുടെ മേല്‍ ഞാന്‍ ചവിട്ടി,” കള്ളന്‍ മറ്റേ കള്ളനോട് പറഞ്ഞു.
ഇതുകേട്ട് പണിക്കര്‍ ചാടി എഴുന്നേറ്റു. എന്നിട്ട് ഉറക്കെ വിളിച്ചു
പറഞ്ഞു: “പൂച്ചയുടെ മേലൊന്നുമല്ല എന്റെ കയ്യ്മ്മലാ ചവിട്ടിയത്.”
ഇതുകേട്ട കള്ളന്‍മാര്‍ പണിക്കര്‍ക്ക് നാലു ചവിട്ടും കൂടി കൊടുത്ത് സ്ഥലം വിട്ടു.
“സാധനങ്ങളോ പോയി. തെറ്റു തിരുത്തിയതുകൊണ്ട് ചവിട്ടും കൊള്ളേണ്ടി വന്നു.”
പണിക്കര്‍ പറഞ്ഞു.
“ഒര് സത്യോം മര്യാദേം ല്യാത്ത കള്ളന്‍മാര്!”

പുനരാഖ്യാനം: രാമകൃഷ്ണന്‍ കുമരനല്ലൂര്‍