KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ മാര്‍ച്ച്‌ 2010

തളിരിന്റെ പുതിയ വായനക്കാരിയായ എനിക്ക് 2010 ലെ ആദ്യലക്കം തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സുസ്മേഷ് ചന്ത്രോത്ത് എഴുതിയ തീവണ്ടിയിലെ പാട്ടുകാര്‍ എന്ന കഥയാണ്. ലക്ഷദ്വീപുകളെക്കുറിച്ചുള്ള ഫീച്ചറും സൈലന്റ് വാലിയുടെ കഥയും വിജ്ഞാനപ്രദമായിരുന്നു.
ഷസ്ന എ, ക്ളാസ്: 5 ബി, ചീക്കിലോട് എ യു പി സ്കൂള്‍, ചീക്കിലോട് പി ഒ,
അത്തോളി (വഴി),
കോഴിക്കോട് - 673 315

പുരാണങ്ങളുടെ പൊരുളറിയാന്‍ മഹാഭാരതം, നോബല്‍ സമ്മാന ജേതാവിനെക്കുറിച്ചുള്ള പുത്തനറിവുകള്‍ (വെങ്കിയെക്കുറിച്ച്), ലോകരാജ്യങ്ങളുടെ ചരിത്രവും വര്‍ത്തമാനവും, മഹാത്മാക്കളുടെ വ്യക്തിത്വ സവിശേഷതകള്‍, കഥകള്‍, കവിതകള്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍... കുട്ടികളുടെ മറ്റു മാസികകളില്‍ നിന്നും നിന്നെ ഞങ്ങളോടടുപ്പിക്കുന്നു. ആശംസകള്‍.
അശ്വതി സുരേഷ്, ക്ളാസ്: 5 എ, എ എം എല്‍ പി എസ് എടയൂര്‍ നോര്‍ത്ത്,
എടയൂര്‍ നോര്‍ത്ത് പി ഒ,
മലപ്പുറം - 676 552

കഴിഞ്ഞ ലക്കത്തിലെ സൈലന്റ് വാലിയുടെ കഥ, ദ്വീപുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇവയൊക്കെ എനിക്ക് വളരെ പ്രയോജനപ്പെട്ടു. എനിക്കും എന്റെ യല ളൃശലിറ ശ്രുതിക്കും ദിയാഗൊ കോളണ്‍ ഭയങ്കര ഇഷ്ടമാണ്. ഞങ്ങള്‍ എല്ലാ ലക്കവും വായിക്കാറുണ്ട്. ഈ ലക്കത്തിലെ ഊര്‍ജതന്ത്രത്തിന്റെ കഥ ഞങ്ങള്‍ക്കിഷ്ടമായി.
അളക ഭരതന്‍,
ക്ളാസ്: 6 എ,
മാലൂര്‍ യു പി സ്കൂള്‍, ഐ എല്‍ പി ആര്‍ നഗര്‍,
മാലൂര്‍ - 670 702

തളിരിലെ കഥകളും കവിതകളും മറ്റ് പംക്തികളും ഉഗ്രനാകുന്നുണ്ട്, കേട്ടോ. സ്കൂള്‍ഡേയ്സും ആനക്കാര്യവും എനിക്കേറെ പ്രിയമാണ്. അറിവിന്റെ
ആകാശ ലോകം ഞങ്ങള്‍ക്കായി തുറന്നു
തരുന്ന തളിരിന് വളരെ നന്ദി.
ശീനാഥ് കെ ജി, ക്ളാസ്: 7 ബി, എന്‍ ഇ യു പി സ്കൂള്‍, കേരളശ്ശേരി പി ഒ, പാലക്കാട

തളിരിനൊരു കൂട്ടുകാരി കൂടി.   ഇതുവരെ എന്റെ കൂട്ടുകാരി യുറീക്കയായിരുന്നു . കഴിഞ്ഞ ലക്കത്തിലെ ഊര്‍ജതന്ത്രത്തിന്റെ കഥ സൂപ്പറായിരുന്നു.
അനഘ കെ കെ, ക്ളാസ്: 7 ബി, ജി യു പി എസ് വല്ലപ്പുഴ, ചൂരക്കോട് പി ഒ, പാലക്കാട

ജനുവരി ലക്കത്തിലെ സുഗതകുമാരി ടീച്ചറുടെ മുന്നുര എനിക്ക് ഒരുപാട് ഇഷ്ടമായി. സൈലന്റ് വാലിയുടെ കഥ എനിക്ക് പഠനത്തിന് വളരെയധികം പ്രയോജനപ്പെട്ടു. തളിര് നല്ല ഒരു പഠന സഹായികൂടിയാണ്.
അനശ്വര ഗംഗാധരന്‍, ക്ളാസ്: 7 ഡി, രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,
ചൊക്ളി പി ഒ,
കണ്ണൂര്‍ - 670 672

ജനുവരി മാസത്തെ തളിര് ഉഗ്രനായിരുന്നു. തളിരിലെ ശാസ്ത്ര വാര്‍ത്തകള്‍ എത്ര മാത്രം അറിവാണ് പകര്‍ന്നു തരുന്നത്! സൈലന്റ് വാലിയുടെ കഥ എന്ന ഫോട്ടോഫീച്ചര്‍ ഉഗ്രന്‍! ഞങ്ങളുടെ ഇഷ്ടതോഴരായി മാറിയ സ്കൂള്‍ ഡേയ്സും സുഗതകുമാരി ടീച്ചറുടെ മഹാഭാരതവും പി വത്സലയുടെ ദിയാഗൊ കൊളണ്‍ എന്ന നോവലും വിശ്വോത്തര ബാലകഥകളും... എന്തു മനോഹരമാണ്. തളിരിനെ ഞങ്ങള്‍ക്കായി സമ്മാനിക്കുന്ന എല്ലാവര്‍ക്കും നന്ദി.
ഗായത്രി എസ് എന്‍, ക്ളാസ്: 7 ബി, സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍, തലശ്ശേരി


സുന്ദരമായ ഉള്ളടക്കം കണ്ടാണ് ആദ്യം ഏത് കഥ വായിക്കണമെന്ന് ഞാന്‍ നിശ്ചയിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉള്ളടക്കം 2010 ജനുവരിയിലേതാണ്. ഉള്ളടക്കത്തില്‍ തളിര് എന്ന് എഴുതുന്നതുതന്നെ വളരെ മനോഹരമാണ്. ചിത്രകാരന്റെ ഭാവന സൂപ്പര്‍! ഉള്ളടക്കത്തിലും കഥകളിലും ലേഖനങ്ങളിലും പുതിയ പുതിയ രീതികള്‍ സുന്ദരമായി പ്രദര്‍ശിക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ചുരുക്കുന്നു.
അഷിത വി കെ, ക്ളാസ്: 8 എ, പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാനൂര്‍

ദിയാഗൊ കോളണ്‍ ആവേശത്തോടെ മുന്നേറുകയല്ലേ...!
ജനുവരി ലക്കത്തിലെ ഉംന്ന്വറഞ്ഞാ സൂചിട്ട്വോ...
വായിച്ച ഞാന്‍ ഭയങ്കര ചിരിയായിരുന്നൂട്ടോ.
കഥയോര്‍ക്കുമ്പോഴെല്ലാം ചിരി വരും!
മുത്തശ്ശിയുടെ വിദ്യ അസ്സലായീട്ടോ!
അഭിലാല്‍ ജെ പി, ക്ളാസ്: 9 എ, ജി എച്ച് എസ്
കാഞ്ഞിരംകുളം,
കാഞ്ഞിരംകുളം പി ഒ,
തിരുവനന്തപുരം