KERALA STATE INSTITUTE OF CHILDREN'S LITERATURE

തിരുവനന്തപുരം പുസ്തകമേള

തിരുവനന്തപുരം പുസ്തകമേള 2014

 

Online Registration Form 

തിരുവനന്തപുരം പുസ്തകമേള - അപേക്ഷാഫോറം മലയാളം

തിരുവനന്തപുരം പുസ്തകമേള - അപേക്ഷാഫോറം ഇംഗ്ലീഷ്

തിരുവനന്തപുരം പുസ്തകമേള - ബ്രോഷര്‍ - മലയാളം

തിരുവനന്തപുരം പുസ്തകമേള - ബ്രോഷര്‍ - ഇംഗ്ലീഷ്

 


 

തിരുവനന്തപുരം പുസ്തകമേള സംഘടിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് മേള നടന്നു വരുന്നു. ഡിസംബര്‍ അവസാനം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് മേള നടക്കുന്നത്. 2011 ല്‍ സംസ്കൃതകോളേജ് കാമ്പസിലായിരുന്നു മേള. വിദേശ പ്രസാധകര്‍ അടക്കം നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കാറുള്ള ഈ മേള, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മേളകളിലൊന്നാണ്. ലക്ഷക്കണക്കിന് പുസ്തകപ്രേമികളാണ് ഓരോ കൊല്ലവും ഈ മേള സന്ദര്‍ശിക്കുന്നത്. ദശലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ ഇവിടെ വിപണനം ചെയ്യപ്പെടുന്നു. എല്ലാ അന്താരാഷ്ട്ര പുസ്തകമേളകളിലുമുള്ളതുപോലെ റൈറ്റ്സ് ടേബിള്‍ സൌകര്യം ഈ മേളയിലുമുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും പ്രസാധകര്‍ക്ക് ഇതര ഭാഷകളിലേക്ക് പകര്‍പ്പവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള പൊതുവേദിയാണിത്. ഇത്തരം സൌകര്യമുള്ള ഇന്ത്യയിലെ ഏക മേളയാണിത്. 2012 വരെ അതതു വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്ന മികച്ച 10 പുസ്തകങ്ങള്‍ക്ക് തിരുവനന്തപുരം പുസ്തകമേള പുരസ്കാരം നല്‍കിയിരുന്നു. 10,000 രൂപയും ഫലകവുമായിരുന്നു പുരസ്കാരം. കുട്ടികള്‍ക്കും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഒക്കെ ഉള്ള സര്‍ഗാത്മകപരിപാടികളാല്‍ ശ്രദ്ധേയമാണ് ഈ മേള. രചനാശില്പശാല, ബാലസാഹിത്യശില്പശാല , കുട്ടികള്‍ക്കായി വരയ്ക്കുന്ന ചിത്രകാരരുടെ ശില്പശാല തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.എല്ലാ ദിവസവും പുസ്തകപ്രകാശനങ്ങളും കലാസാംസ്കാരിക പരിപാടികളും മേളയോടുനുബന്ധിച്ച് നടത്തിവരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ബഹു. വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, ജാമിയ മിലിയ വൈസ് ചാന്‍സലര്‍ ആയിരുന്ന മുഷിറുള്‍ ഹസന്‍, ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ആയിരുന്ന മിഗ്വല്‍ ഏഞ്ചല്‍ റാമിറെസ് റെമോസ്, പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധി, പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, സാംസ്കാരികവകുപ്പു മന്ത്രി കെ സി ജോസഫ് എന്നിവരാണ് മേള ഉദ്ഘാടനം ചെയ്തത്. വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും നിരവധി എഴുത്തുകാരും പ്രസാധകരും ഈ മേളയില്‍ പങ്കെടുക്കുന്നു.

 

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2012 - അവാര്‍ഡ് ജേതാക്കള്‍

നോവല്‍-     മറുപിറവി    - സേതു

ചെറുകഥ-  ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും -  വി ദിലീപ്

കവിത- തീക്കുപ്പായം    - ബൃന്ദ

നാടകം-  ജ്വാലാകലാപം - ആര്‍ നന്ദകുമാര്‍

ശാസ്ത്രം/ വൈജ്ഞാനികം-  ഭൂമി ചുട്ടു പഴുക്കുമ്പോള്‍ - ഡി വി സിറിള്‍

വിവര്‍ത്തനം- ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല- വിവ. വി ഡി കൃഷ്ണന്‍ നമ്പ്യാര്‍

വിമര്‍ശനം- ഉത്തരാധുനിക ചര്‍ച്ചകള്‍ - പ്രസന്നരാജന്‍

യാത്രാവിവരണം- ലുംബിനിയിലെ രാജഹംസം - കെ പി രമേഷ്

ജീവചരിത്രം/ ആത്മകഥ- എന്റെ ജീവിതം - കല്ലേന്‍ പൊക്കുടന്‍

പ്രൊഡക്ഷന്‍/അച്ചടി- കേരളവര്‍മ പഴശ്ശിരാജാ - കറന്റ് ബുക്‌സ്, തൃശ്ശൂര്‍

 

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2011 - അവാര്‍ഡ് ജേതാക്കള്‍

നോവല്‍    -    ആര്യാവര്‍ത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍

കഥ    -    അപരാഹ്നത്തില്‍ അവസാനിക്കുന്ന ഒരു ദിവസം, എസ് മഹാദേവന്‍ തമ്പി

നാടകം    -    ആന്റിഗണി, പി.കെ. വേണുക്കുട്ടന്‍ നായര്‍

കവിത    -    അമാവാസികള്‍  തൊട്ട പാടുകള്‍, ഏഴാച്ചേരി രാമചന്ദ്രന്‍

ജീവചരിത്രം    -    കഥയില്ലാത്തവന്റെ കഥ, എം.എന്‍ പാലൂര്‍

വിമര്‍ശനം    -    അതിജീവിക്കുന്ന വാക്ക്, കെ.ബി. പ്രസന്നകുമാര്‍

പുനരാഖ്യാനം/ വിവര്‍ത്തനം    - ദി ജംഗിള്‍, സിന്‍ക്ലെയര്‍ - പുന. കെ.പി. ബാലചന്ദ്രന്‍

വിജ്ഞാനസാഹിത്യം    -    ചിന്തനങ്ങള്‍, ചിന്തനീയങ്ങള്‍ - ഡോ. സി.ജി. രാമചന്ദ്രന്‍നായര്‍

അച്ചടി    -    അന്യം നില്‍ക്കുന്ന ജീവികള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2010 - അവാര്‍ഡ് ജേതാക്കള്‍

പുസ്തകം ജേതാവ്
വൈജ്ഞാനിക വിപ്ലവം, ഒരു സാംസ്കാരിക ചരിത്രം പി. ഗോവിന്ദപ്പിള്ള
തുകല്‍ പന്തിന്റെ യാത്രകള്‍ എം.പി. സുരേന്ദ്രന്‍
വിജയലക്ഷ്മിയുടെ കവിതകള്‍ വിജയലക്ഷ്മി
കാലക്ഷേപം കെ. ഗോവിന്ദന്‍കുട്ടി
നമ്മുടെ നാടോടിക്കഥകളും ഐതീഹ്യങ്ങളും ഡോ. കെ. ശ്രീകുമാര്‍
സ്മൃതിരേഖകള്‍ പന്മന രാമചന്ദ്രന്‍ നായര്‍
പരിണാമ വിജ്ഞാനകോശം സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്
ജ്യോതിശാസ്ത്ര വിജ്ഞാനകോശം സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്
വാക്കുകളും വസ്തുക്കളും ബി.രാജീവന്‍
ശബ്ദതാരാപഥം റസൂല്‍ പൂക്കുട്ടി