KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകമേള ഉദ്ഘാടനം
തിരുവനന്തപുരം പുസ്തകമേള 22-12-2011 ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുമണിക്കു സംസ്കൃത കോളേജ് കാമ്പസ്സില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് ബഹു. സംസ്കാരികവകുപ്പു മന്ത്രി കെ സി ജോസഫ് ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ശ്രീ ഒ എന്‍ വി കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മലയാള സാഹിത്യത്തിലെ കുലപതികളായ അഞ്ച് സാഹിത്യകാരരെ അവരുടെ ജന്മശതാബ്ദിയില്‍ സ്മരിക്കുന്ന ഗുരുപൂജ എന്ന ചടങ്ങ് നടക്കും.
ശ്രീനാരായണഗുരുവിന്റെ പുസ്തകങ്ങളുടെയും കൈയ്യെഴുത്തിന്റെയും പ്രദര്‍ശനം, പുസ്തകമേളാ പുരസ്കാരസമര്‍പ്പണം, ഗുരുദേവകൃതികളുടെ സംഗീതാവിഷ്കാരം, നൃത്തസന്ധ്യ തുടങ്ങിയവായണ് ഒന്നാം ദിനത്തിലെ പരിപാടികള്‍.
സമ്മേളനത്തില്‍ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പ്രൊഫ. തുമ്പമണ്‍ തോമസ് സ്വാഗതം പറയും. ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനില്‍കുമാറാണ് അദ്ധ്യക്ഷന്‍.