KERALA STATE INSTITUTE OF CHILDREN'S LITERATURE

പുതിയ കാലഘട്ടത്തിന്റെ ബാലസാഹിത്യരചനകള്‍

പുതിയ കാലഘട്ടത്തിന്റെ ബാലസാഹിത്യരചനകള്‍

ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലത്ത് കുട്ടികള്‍ പുസ്തകം വായിക്കണമെങ്കില്‍ ബാലസാഹിത്യകാരരുടെ കൃതികള്‍ക്ക് അത്രയേറെ അവരെ സ്വാധീനിക്കാന്‍ സാധിക്കണമെന്ന് ഡോ അച്യുത് ശങ്കര്‍ എസ് നായര്‍ അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പുസ്തകമേളയിലെ ബാലസാഹിത്യകാരശില്‍പശാലയില്‍ ‘ബാലസാഹിത്യരചന ആധുനിക ലോകത്തില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.DSC_0018 ധാരാളം ചാനലുകളും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉള്ള ഈ പുതുയുഗത്തില്‍ കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിവുള്ള അല്ലെങ്കില്‍ അവരെ പിടിച്ചിരുത്താന്‍ പ്രാപ്തിയുള്ള രചനകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ എസ് ശിവദാസ് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഡോ സി പി അരവിന്ദാക്ഷന്‍ മോഡറേറ്ററായിരുന്നു.
ബാലസാഹിത്യത്തിന് ഓരോ കാലഘട്ടത്തിലും ഉള്ള പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.DSC_0015
ഉച്ചകഴിഞ്ഞ് ‘സൈബര്‍ സ്‌പേസില്‍ ബാലസാഹിത്യത്തിന്റെ കെട്ടും മട്ടും മാറേണ്ടതെങ്ങനെ?’ എന്ന വിഷയത്തെപ്പറ്റി അവതരണവും തുടര്‍ന്ന് സജീവമായ ചര്‍ച്ചയും നടന്നു. ഡോ പ്രഭാകരന്‍ പഴശ്ശി കുട്ടികള്‍ക്കുവേണ്ടിയുള്ള എഴുത്തിനെപ്പറ്റി സംസാരിച്ചു. കുട്ടികളും ഭ്രാന്തരും കവികളും പ്രാകൃതരുമെല്ലാം സംസാരിക്കുന്നത് രസകരമായ ഭാഷയാണെന്നും കളങ്കമില്ലാത്ത മനസ്സാണ് അവരുടേതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരും അദ്ധ്യാപകരും കുട്ടികളുടെ മേല്‍ പെരുമാറ്റ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്റര്‍നെറ്റ് യുഗത്തിലെ വായനയെപ്പറ്റി വി കെ ആദര്‍ശ് സംസാരിച്ചു. വായനയുടെ പുതിയ രൂപമാണ് ഇ-വായനയെന്നും കാലം മാറുന്നതനുസരിച്ച് വായനാരീതികളും മാറുമെന്നും അത്തരത്തിലുള്ള വായനാരീതികളാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.  ഇ-വായന എത്രപേര്‍ വായിച്ചു എന്നറിയാനുള്ള സാദ്ധ്യത തരുന്നുണ്ടെന്നും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പോകാനുള്ള ലിങ്കുകള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. DSC_0055സാങ്കേതികവിദ്യകളുടെ വികാസത്തിനനുസരിച്ച് ബാലസാഹിത്യരചനാ രീതികളും അവതരണരീതികളും മാറേണ്ടതുണ്ട്. തുടര്‍ന്നുള്ള സജീവമായ ചര്‍ച്ചയില്‍ ബാലസാഹിത്യകാരര്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചു. ശ്രീ എന്‍ പി ഹാഫിസ് മുഹമ്മദ് മോഡറേറ്ററായിരുന്നു. മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ കാലഘട്ടത്തില്‍ രചനകള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തകേമളാ പുരസ്‌കാരം

പുസ്തകമേളയുടെ അഞ്ചാം ദിനത്തിലെ പുസ്തകമേളാ പുരസ്‌കാരം എം എന്‍ പാലൂരിന്റെ ജീവചരിത്ര കൃതിയായ ‘കഥയില്ലാത്തവന്റെ കഥ’ ഏറ്റുവാങ്ങി. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡോ പുതുശ്ശേരി രാമചന്ദ്രന്‍ എം എന്‍ പാലൂരിന് നല്‍കി ആദരിച്ചു.
DSC_0128

പുസ്തകപ്പൂമരച്ചോട്ടില്‍

തൊപ്പിയും, വിമാനവും, ബോട്ടും, സഡാകോ കൊക്കും, പമ്പരവും കടലാസു താളുകളില്‍ വിരിഞ്ഞപ്പോള്‍ പുസ്തകപ്പൂമരച്ചോട്ടില്‍ കുട്ടികളുടെ നിര്‍മ്മിതികള്‍ നിറഞ്ഞു.DSC_0082

നൃത്ത സന്ധ്യ

പുസ്തകമേളയുടെ ഭാഗമായ സാംസ്‌കാരിക പരിപാടികളില്‍ അഞ്ചാം ദിനം ആണ്ടിപ്പണിക്കരും സംഘവും അവതരിപ്പിച്ച ബലിക്കാല തെയ്യാട്ട് നടന്നു.

ചലച്ചിത്രം

കുട്ടികള്‍ക്കുള്ള ആനിമേഷന്‍ ചിത്രമായ വാള്‍-ഇ പ്രദര്‍ശിപ്പിച്ചും. കുട്ടികളും മുതിര്‍ന്നവും ഏറെ ആവേശത്തോടെയാണ് സിനിമയെ സ്വീകരിച്ചത്.