KERALA STATE INSTITUTE OF CHILDREN'S LITERATURE

ചിത്രരചനാമത്സരം - ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് 2012 ഒക്‌ടോബര്‍ 28 നു തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് കുട്ടികള്‍ക്കായി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സു മുതല്‍ 10 വയസ്സുവരെയും 11 വയസ്സു മുതല്‍ 15 വയസ്സുവരെയുമുള്ള കുട്ടികള്‍ക്ക് രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. വാട്ടര്‍ കളര്‍ മാധ്യമത്തിലാണ് മത്സരം. മത്സരാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം സ്വന്തം ചെലവില്‍ പങ്കെടുക്കേണ്ടതാണ്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2012 ഒക്‌ടോബര്‍ 22 നു മുമ്പായി 0471-2333790, 9446409479 എന്നീ നമ്പറുകളില്‍ ബന്ധപെട്ടോ ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം എന്ന മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം.