KERALA STATE INSTITUTE OF CHILDREN'S LITERATURE

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 20 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 20 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

 വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച് അഖില കേരള ചിത്രരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും പുസ്തകമേളാ പുരസ്കാര സമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 20 ബാലസാഹിത്യപുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

 പുസ്തകമേളയുടെ രണ്ടാം ദിനത്തില്‍ വൈകിട്ട് 5.30 ന് പുസ്തകമേള ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങ് ബഹു. സാംസ്കാരികവകുപ്പുമന്ത്രി ശ്രീ കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. തുമ്പമണ്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായ ശ്രീ സേതു മുഖ്യപ്രഭാഷണം നടത്തി. പുരസ്കാരജേതാക്കളായ ശ്രീ കല്ലേന്‍ പൊക്കുടന്‍, ശ്രീ പ്രസന്നരാജന്‍, സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ശ്രീ അനിരുദ്ധന്‍, ഡോ. ഡി ബഞ്ചമിന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ജി മോഹനകുമാരി, ശ്രീ ബി പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മലയാളഭാഷ ഭരണഭാഷ, കോടതിഭാഷ, ഒന്നാംഭാഷ, ശ്രേഷ്ഠഭാഷ തുടങ്ങിയ പദവികള്‍ക്ക് അര്‍ഹമാകാന്‍ പോകുന്ന ഈ അവസരത്തില്‍ വിശ്വമലയാളമഹോത്സവം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ശ്രീ കെ സി ജോസഫ് പറഞ്ഞു. കേരളത്തിനും മലയാളഭാഷയ്ക്കുമായുള്ള പുതിയ അജണ്ടകള്‍ തീരുമാനിക്കാനും മലയാള മഹോത്സവം സഹായിക്കും. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.inaguration.resized

മലയാളസാഹിത്യത്തിലെ ആധുനികതയുടെ കാലഘട്ടമായ അറുപതുകളിലും മറ്റും പുറത്തിറങ്ങിയ നോവലുകളെയും കഥകളെയും മലയാളികളെ പരിചയപ്പെടുത്തുന്നതില്‍ അന്നത്തെ സാഹിത്യനിരൂപകര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രീ സേതു അഭിപ്രായപ്പെട്ടു. അന്നത്തെ ആനുകാലികങ്ങള്‍ പുസ്തകപരിചയം, പുസ്തകനിരൂപണം തുടങ്ങിയ പംക്തികള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. അവ കൈകാര്യം ചെയ്തിരുന്നത് മികച്ച നിരൂപകരും ആയിരുന്നു. സാഹിത്യരചനകളെ പരിചയപ്പെടുത്താനുള്ള ദൗത്യം അന്നത്തെ നിരൂപകര്‍ സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു. ഇന്ന് അത്തരം നിരൂപകര്‍ വളരെ കുറവാണ്. പുതിയ എഴുത്തുകാര്‍ക്ക് നല്ല നിരൂപണങ്ങളിലൂടെ തങ്ങളുടെ രചനകള്‍ വായനക്കാരിലേക്കെത്താനുള്ള അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. മികച്ച നിരൂപകരെ കാലം ആവശ്യപ്പെടുന്നുവെന്നും ശ്രീ പ്രസന്നരാജനെപ്പോലുള്ള ചുരുക്കം ചില നിരൂപരിലൂടെ മാത്രമാണ് ഇന്ന് ആ സാഹിത്യശാഖ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈദ്ധാന്തികജാഡകള്‍ക്കതീതമായി സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ എഴുതാന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവചരിത്രവിഭാഗത്തില്‍ പുസ്തകമേളാ പുരസ്കാരം നേടിയ 'എന്റെ ജീവിതം' എന്ന കൃതിക്കുള്ള പുരസ്കാരം ശ്രീ കെ സി ജോസഫ് ശ്രീ കല്ലേന്‍ പൊക്കുടന് സമര്‍പ്പിച്ചു. നിരുപണവിഭാഗത്തില്‍ പുരസ്കാരം ലഭിച്ച 'ഉത്തരാധുനിക ചര്‍ച്ചകള്‍' എന്ന പുസ്തകത്തിനുള്ള പുരസ്കാരം ശ്രീ സേതുവില്‍ നിന്നും നിരുപകനായ ശ്രീ പ്രസന്നരാജന്‍ ഏറ്റുവാങ്ങി. 'എന്റെ ജീവിതം' എന്ന പുസ്തകത്തെ സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ശ്രീ അനിരുദ്ധനും 'ഉത്തരാധുനിക ചര്‍ച്ചകള്‍' എന്ന പുസ്തകത്തെ ഡോ. ഡി ബെഞ്ചമിനും സദസ്യര്‍ക്കായി പരിചയപ്പെടുത്തി.

pusthakaprakasanam.resizedകേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 20 ബാലസാഹിത്യപുസ്തകങ്ങളുടെ പ്രകാശനം ബഹു. മന്ത്രി ശ്രീ കെ സി ജോസഫ് നിര്‍വ്വഹിച്ചു. അഖിലകേരള ചിത്രരചനാമത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുളള പുരസ്കാരസമര്‍പ്പണവും ശ്രീ കെ സി ജോസഫ് നിര്‍വ്വഹിച്ചു.