KERALA STATE INSTITUTE OF CHILDREN'S LITERATURE

മലയാളഭാഷ വളരണമെങ്കില്‍ അധ്യാപകര്‍ നന്നായി മലയാളം പഠിക്കണം - സുഗതകുമാരി
മലയാളഭാഷ വളരണമെങ്കില്‍ അധ്യാപകര്‍ നന്നായി മലയാളം പഠിക്കണമെന്ന് പ്രമുഖ കവി ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാളമഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം പുസ്തകമേളയുടെ നാലാം ദിവസം വൈകിട്ട് കനകക്കുന്ന് പുസ്തകമേളാ ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തകമേളാ പുരസ്കാരസമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ ഇന്ന് മലയാള കവിതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നില്ല. കവിത കാണാതെ പഠിക്കേണ്ടത് ആവശ്യമാണ്. വിവിധ എഴുത്തുകാരുടെ രചനകളുടെ താരതമമ്യപഠനത്തിന് മലയാളികള്‍ക്ക് സാധിക്കണം. ഓരോ സാഹിത്യകാരരുടെയും എഴുത്ത് വ്യത്യസ്തമാണ്. ഈ വ്യത്യാസം തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ശ്രീ സുഗതകുമാരി കുട്ടിച്ചേര്‍ത്തു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പ്രൊഫ തുമ്പമണ്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ ഡി വി സിറിള്‍, ശ്രീ ആര്‍ നന്ദകുമാര്‍, ഡോ. സി പി അരവിന്ദാക്ഷന്‍, ശ്രീ കെ കലാധരന്‍, ശ്രീ രാധികാദേവി ടി ആര്‍, ശ്രീ നവനീത് കൃഷ്ണന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈജ്ഞാനിക വിഭാഗത്തില്‍ ശ്രീ ഡി വി സിറിള്‍ രചിച്ച 'ഭൂമി ചുട്ടുപഴുക്കുമ്പോള്‍' എന്ന കൃതി പുരസ്കാരത്തിന് അര്‍ഹമായി. നാടകവിഭാഗത്തില്‍ ശ്രീ ആര്‍ നന്ദകുമാര്‍ രചിച്ച 'ജ്വാലാകലാപം' എന്ന പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ശ്രീ സുഗതകുമാരി പുരസ്കാരങ്ങള്‍ സ്വീകരിച്ചു.award-1.resizedaward-2.resized

ഡോ. സി പി അരവിന്ദാക്ഷന്‍, ശ്രീ കെ കലാധരന്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ പുസ്തകങ്ങള്‍ സദസ്യര്‍ക്കായി പരിചയപ്പെടുത്തി.

പുസ്തകമേളയില്‍ നിന്നും ആയിരം രൂപയ്ക്കുമേല്‍ പുസ്തകങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കടുപ്പിലൂടെ വിജയികളായ അഞ്ചുപേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ വീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് സമ്മാനമായി നല്‍കി.

പുരസ്കാരചടങ്ങുകള്‍ക്കു ശേഷം നടന്ന കലാസന്ധ്യയില്‍ നാട്യമണ്ഡപം മാര്‍ഗി രാമന്‍ ചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍ക്കൂത്ത് ഹൃദ്യാനുഭവമായി മാറി.