KERALA STATE INSTITUTE OF CHILDREN'S LITERATURE

അച്ചടിനിരക്ക് ക്ഷണിക്കുന്നു

 അച്ചടിനിരക്ക് ക്ഷണിക്കുന്നു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള വിശദമായ അച്ചടിനിരക്ക് ക്ഷണിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലും സമയബന്ധിതമായും പുസ്തകങ്ങള്‍ അച്ചടിക്കുന്നതില്‍ താത്പര്യമുള്ള ഓഫ്‌സെറ്റ് പ്രസ്സുകാര്‍ അവരുടെ നിരക്ക് ടെണ്ടര്‍ ഫോമില്‍ എഴുതി മുദ്രവച്ച കവറുകളില്‍ 20-03-2013 ന് 3.30 നു മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിക്കേണ്ടതാണ്. പ്രിന്റിങ്ങിനാവശ്യമായ പേപ്പര്‍ പ്രസ്സില്‍ നിന്നും എടുക്കേണ്ടതും പേപ്പറിന്റെ നിരക്ക് പ്രത്യേകം നല്‍കേണ്ടതുമാണ്. അന്നു വൈകുന്നേരം 4 മണിക്ക് സന്നിഹിതരായ പ്രസ്സ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ടെണ്ടര്‍ തുറക്കുന്നതാണ്. ടെണ്ടര്‍ ഫോമും പ്രിന്റിങ് സംബന്ധമായ വിശദവിവരങ്ങളും എല്ലാ പ്രവൃത്തിദിവസങ്ങളിലും 10.30AM നും 5 PMനും ഇടയ്ക്കുള്ള സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.

ടെണ്ടര്‍ ഫോമിന്റെ വില - ₹1500+4%VAT

ഡ്യൂപ്ലിക്കേറ്റ്                - ₹800 + 4%VAT

 

(തീയതി: 01-03-2013)

ഡയറക്ടര്‍