KERALA STATE INSTITUTE OF CHILDREN'S LITERATURE

‘സരസ്വതീസമ്മാന്‍’ ജേതാവ് സുഗതകുമാരി ടീച്ചര്‍ക്ക് സ്വീകരണം

സുഗതകുമാരി ടീച്ചര്‍ക്ക് സ്വീകരണം

‘സരസ്വതീസമ്മാന്‍’ ജേതാവും പ്രശസ്തകവിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തളിര് മാസികയുടെ ചീഫ് എഡിറ്ററുമായ ശ്രീമതി സുഗതകുമാരിക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. മാര്‍ച്ച് 21 ന് വൈകുന്നേരം 5 മണിക്ക് പ്രസ്സ് ക്ലബ് ഹാളില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, വി മധുസൂദനന്‍ നായര്‍ തുടങ്ങി സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.