KERALA STATE INSTITUTE OF CHILDREN'S LITERATURE

സുഗതകുമാരി ടീച്ചര്‍ക്ക് ആദരവിന്റെ പൂച്ചെണ്ടുകള്‍

സുഗതകുമാരി ടീച്ചര്‍ക്ക് ആദരവിന്റെ പൂച്ചെണ്ടുകള്‍


'സരസ്വതീസമ്മാന്‍' ലഭിച്ച സുഗതകുമാരി ടീച്ചറെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ വെച്ച് ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കവി ശ്രീ വി മധുസൂദനന്‍ നായര്‍, ശ്രീ തലേക്കുന്നില്‍ ബഷീര്‍, ശ്രീ എം ചന്ദ്രപ്രകാശ്, ശ്രീ അജിത്ത് വെണ്ണിയൂര്‍, ശ്രീ ജി വി ഹരി തുടങ്ങി സാംസ്‌കാരിക സാമൂഹിക പ്രമുഖര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.
മണ്ണിനെയും പെണ്ണിനെയും ചൂഷണം ചെയ്യുകയും ഭാഷയെ നിന്ദിക്കുകയാണ് മലയാളി ചെയ്യുന്നതെന്നും ജലക്ഷാമമുണ്ടായാലും മദ്യസമൃദ്ധി ഉണ്ടാകുമെന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ശാന്തവും അനുകമ്പാപൂര്‍വ്വകവുമായ പ്രതികരണമാണ് ടീച്ചറിന്റേതെന്നും മനുഷ്യനാവശ്യമില്ലാത്ത വികസനത്തിന്‍റ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നും അടൂര്‍ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പട്ടു. മലയാളം പുറം തിണ്ണയിലാണെന്നും തെണ്ടുന്ന തറവാട്ടമ്മയായി മലയാളം അധഃപതിച്ചുവെന്നും തന്‍റെ മാതാവായ ടീച്ചറെ താന്‍ വന്ദിക്കുന്നുവെന്ന് നിറമിഴിയോട കവി മധുസൂദനന്‍ നായര്‍ പറഞ്ഞു. ഹൃദയത്തിന്‍റ മാധുര്യം നിറഞ്ഞ ലളിതമായ ചടങ്ങാണ് ഇവടെ സംഘടിപ്പിച്ചതെന്നും അശരണര്‍ക്ക് ആരുണ്ട് കൂടെ എന്ന ചോദ്യത്തിന് സുഗതകുമാരി ഉണ്ട് എന്ന് ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍ അഭിപ്രായപ്പെട്ടു. ഡോ. രാധിക സി നായര്‍ സ്വാഗതവും ശ്രീ നവനീത് കൃഷ്ണന്‍ എസ് നന്ദിയും പറഞ്ഞു.