KERALA STATE INSTITUTE OF CHILDREN'S LITERATURE

പ്രഥമ 'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര'ത്തിന് കൃതികള്‍ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഥമ 'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര'ത്തിന് കൃതികള്‍ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും ബാലസാഹിത്യകാരനുമായിരുന്ന യശ:ശരീരനായ ശ്രീ പാലാ കെ എം മാത്യുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ 'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര'ത്തിന് എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. അറുപതിനായിരത്തി ഒന്നു രൂപ സമ്മാനത്തുകയുള്ള ഈ പുരസ്‌കാരം കേരളത്തില്‍ ബാലസാഹിത്യ രചനയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡാണ്. 2010, 2011, 2012 എന്നീ മൂന്നു വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ബാലനോവലുകളാണ് ഇത്തവണപുരസ്‌കാരത്തിന് പരിഗണിക്കുകയെന്ന് ബഹു.സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ. കെ സി ജോസഫ് അറിയിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടിഹരികുമാര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. എഴുത്തുകാര്‍ക്കും, പ്രസാധകര്‍ക്കും മത്സരത്തിനായി പുസ്തകങ്ങള്‍ അയച്ചുതരാവുന്നതാണ്. മൗലികകൃതികളായിരിക്കണം മത്സരത്തിന് അയയ്‌ക്കേണ്ടത്. വിവര്‍ത്തനങ്ങളോ പുനരാഖ്യാനങ്ങളോ പരിഗണിക്കുന്നതല്ല. വായനക്കാര്‍ക്കും പുസ്തകം നിര്‍ദേശിക്കാം. പുരസ്‌കാരം നല്‍കുന്നത് എഴുത്തുകാര്‍ക്കു മാത്രമായിരിക്കും. 60,001/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്‌കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695 034 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് 'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര പരിഗണനയ്ക്ക്' എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൃതികള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭിക്കേണ്ട അവസാന തീയതി: 2013 ജൂണ്‍ 15.

 

പ്രൊഫ. നെടുമുടി ഹരികുമാര്‍
ഡയറക്ടര്‍