KERALA STATE INSTITUTE OF CHILDREN'S LITERATURE

വായന മാനവികതയുടെ വാതായനങ്ങള്‍ തുറക്കും ഡോ. ശശി തരൂര്‍
വായന മാനവികതയുടെ വാതായനങ്ങള്‍ തുറക്കും
ഡോ. ശശി തരൂര്‍

വായന മനുഷ്യസമൂഹത്തെ സംസ്‌ക്കാരപ്രബുദ്ധമാക്കുന്നതിനും മാനവികതയുടെ വാതായനങ്ങള്‍ തുറക്കുന്നതിനും ഉപകരിക്കുമെന്ന് കേന്ദ്രമാനവശേഷിവിഭവവകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇലക്‌ട്രോണിക് വായനാനുഭൂതി താല്ക്കാലികം മാത്രമാണെന്നും അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവം സ്ഥിരമായി നിലനില്‍ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വായനവാരാചരണത്തോടനുബന്ധിച്ച്  കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പരിപാടി ശ്രീചിത്രാപുവര്‍ഹോമില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി
ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ശ്രീചിത്രാപുവര്‍ഹോമിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഒരു പുസ്തകവും മധുര പലഹാരവും മന്ത്രി വിതരണം ചെയ്തു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതിയംഗങ്ങളായ എം ചന്ദ്രപ്രകാശ്, അജിത് വെണ്ണിയൂര്‍, ജി വി ഹരി എന്നിവര്‍ പ്രസംഗിച്ചു. പി ജി എം നായര്‍ സ്വാഗതവും ഏലിയാമ്മ വര്‍ഗ്ഗീസ് കൃതജ്ഞതയും പറഞ്ഞു.