KERALA STATE INSTITUTE OF CHILDREN'S LITERATURE

2013 ലെ ബാലസാഹിത്യപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.

2013 ലെ ബാലസാഹിത്യപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2013 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2008, 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളാണ് ബാലസാഹിത്യപുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. 10,000/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റു വിഭാഗങ്ങളിലേക്ക് അവര്‍ക്ക് കൃതികള്‍ അയയ്ക്കാം.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുരസ്‌കാരപരിഗണനയ്ക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. പുസ്തകങ്ങളുടെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ 15-1-2014 ന് മുമ്പായി ലഭിക്കേണ്ടതാണ്.

പ്രൊഫ. നെടുമുടി ഹരികുമാര്‍

ഡയറക്ടര്‍