KERALA STATE INSTITUTE OF CHILDREN'S LITERATURE

അദ്ധ്യാപകനടനായി തുടരുന്നതില്‍ അഭിമാനം - നടന്‍ ജഗദീഷ്

അദ്ധ്യാപകനടനായി തുടരുന്നതില്‍ അഭിമാനം - നടന്‍ ജഗദീഷ്

Thriuvanathapuram_Bookfair_2013_XmasDay_01

അദ്ധ്യാപകനടനായി തുടരുന്നതില്‍ അഭിമാനിക്കുന്നതായി നടന്‍ ജഗദീഷ്. കേരള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയില്‍ സര്‍ഗ്ഗസംഗമം ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  അധ്യാപകനെന്ന നിലയിലാണോ നടന്‍ എന്ന നിലയിലാണോ കൂടുതല്‍ അഭിമാനം എന്ന കുട്ടികളുടെ ചോദ്യത്തിന്  മറുപടിയായിട്ടാണ് ജഗദീഷ് ഇങ്ങനെ പറഞ്ഞത്.   കേരളത്തിലെ ചുരുക്കം ചില അദ്ധ്യാപകനടന്മാരില്‍ ഒരാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സര്‍ഗ്ഗവസന്തം' എന്ന പുസ്തകം കാട്ടൂര്‍ നാരായണപിള്ളയ്ക്കു നല്‍കി നടന്‍ ജഗദീഷ് പ്രകാശിപ്പിച്ചു. തുടര്‍ന്ന് കേക്കു മുറിച്ച് കുട്ടികളോടൊപ്പം  ക്രിസ്തുമസ്   ആഘോഷത്തിലും  അദ്ദേഹം  പങ്കുകൊണ്ടു. Thriuvanathapuram_Bookfair_2013_XmasDay_02

കുട്ടികളുടെ രചനകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കാട്ടൂര്‍ നാരായണപിള്ള, വരുണ്‍ രമേശ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രൊഫ. അലിയാര്‍, എം ചന്ദ്രപ്രകാശ്, അജിത്ത് വെണ്ണിയൂര്‍, ഭരണിക്കാവ് കൃഷ്ണന്‍, ബാബു കണ്ടനാട് എന്നിവരും കുട്ടികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തു.

Thriuvanathapuram_Bookfair_2013_XmasDay_03Thriuvanathapuram_Bookfair_2013_XmasDay_04Thriuvanathapuram_Bookfair_2013_XmasDay_05